പാത്രം നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’, എം ലീലാവതിക്ക് നേരെ സൈബര്‍ ആക്രമണം


കൊച്ചി: പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം. ‘വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍’ എന്ന ലീലാവതി ടീച്ചറുടെ പരാമര്‍ശത്തിന് എതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നത്. തന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും വേണ്ടെന്നു വച്ച് ടീച്ചര്‍ പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്നായിരുന്നു പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിനു പിന്നാലെ ലീലാവതിക്കു നേരെ സൈബര്‍ ആക്രമണം ആരംഭിക്കുക യായിരുന്നു.

ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊ ന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേര്‍ പ്രതികരിക്കുന്നുണ്ട്.


Read Previous

അയാള്‍ അഗ്‌നിശുദ്ധി വരുത്തി വന്നാല്‍ എത്ര വെള്ളമൊഴിച്ചാലും അതില്‍ ഒരു നാമ്പും വളരില്ല’, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Read Next

രശ്മീ അനിലിനെ കായംകുളം ഗ്ലോബൽ ഫാമിലി ക്ലബ്ബ് ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »