Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരാഴ്ചക്കിടെ കണ്ടെത്തിയത് 32,187 ട്രാഫിക് നിയമലംഘനങ്ങൾ, കുവൈത്തിൽ വ്യാപക പരിശോധന, കർശന നടപടി


കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടപ്പാക്കിയ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ അത്തിഖി യുടെ നിർദേശപ്രകാരവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഅദ് അൽ ഖത്വാന്റെ മേൽനോട്ടത്തിലുമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 32,187 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധമായി വാഹനമോടിച്ച 49 ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ലൈസൻസില്ലാതെ വാഹന മോടിച്ച 42 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ 32 വാഹനങ്ങളും 9 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്ത് ലേലത്തിൽ വെക്കാനായി അയച്ചു.

ആറ് ഗവർണറേറ്റുകളിലെ ട്രാഫിക് വിഭാഗങ്ങളും ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റും ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റും സംയുക്തമായി നടത്തിയ പരിശോധനകളാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ പ്രസ്താവനയിൽ അറിയിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം പരിശോധനകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ

Read Next

മെഹന്തി കലയിലെ നിറച്ചായ മത്സര വിജയിക്ക് സ്വർണ്ണ നാണയം സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »