Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോൺഗ്രസ് പ്രതിസന്ധി പരിഹരിക്കാൻ ഗാന്ധി കുടുംബം; സോണിയയും രാഹുലും വയനാട്ടിലെത്തി


വയനാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രണ്ടുദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി വയനാട്ടിലെത്തി. രാവിലെ പത്തിന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുവരും ഹെലികോപ്റ്റർ മാർഗം പടിഞ്ഞാറത്തറ ഗവൺമെൻ്റ് സ്കൂൾ ഗ്രൗണ്ടിലിറങ്ങി. അവിടെനിന്ന് വാഹനത്തിൽ താജ് ഹോട്ടലിലേക്ക് പോയി. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. സോണിയയെയും രാഹുലിനെയും പ്രിയങ്ക ഗാന്ധി എംപിയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചേർന്ന് സ്വീകരിച്ചു.

ഇരുവരും സ്വകാര്യ സന്ദർശനത്തിനായിട്ടാണ് വയനാട്ടിൽ എത്തിയതെന്നും അതിനാൽതന്നെ ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ലെന്നുമാണ് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞത്. അതേസമയം ഈ മാസം 23 വരെ മണ്ഡലത്തിൽ ഉണ്ടാവുമെന്ന് അറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി എംപി രണ്ടു ദിവസം കൂടി നീട്ടിയെന്നാണ് വിവരം. ഗാന്ധി കുടുംബം മുഴുവൻ വയനാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

വയനാട്ടിൽ ഇവർ വീടും സ്ഥലവും വാങ്ങിയെന്നും അതിൻ്റെ രജിസ്ട്രേഷൻ ഇടപാടുകൾക്കാണ് എത്തിയതെന്നുമാണ് ചില വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകര ണമൊന്നും പാർട്ടി വൃത്തങ്ങളിൽനിന്നോ സുരക്ഷാ ഓഫിസർമാരിൽനിന്നോ ലഭിച്ചിട്ടില്ല. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ഷാഫി പറമ്പിൽ തുടങ്ങിയ സംസ്ഥാന നേതാക്കളും കെസി വേണുഗോപാൽ, ദീപ ദാസ് മുൻഷി തുടങ്ങിയ ദേശീയ നേതാക്കളും ഇവർക്കൊപ്പമുണ്ട്.

താജ് ഹോട്ടലിലെത്തിയ നേതാക്കൾ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളും വയനാട്ടിലെ പ്രാദേശിക വിഷയങ്ങളും കെസി വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ കൽപറ്റ ഡിസിസി ഓഫിസിലെ പ്രത്യേക യോഗത്തിൽ ചർച്ച ചെയ്യും. പ്രസിഡൻ്റ് സണ്ണി ജോസഫുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

കോൺഗ്രസിലെ പ്രാദേശിക വിഷയങ്ങളും തർക്കങ്ങളും ചർച്ചയിൽ പ്രധാനമാണ്. മുൻ ഡിസിസി ട്രഷറർ എംഎൻ വിജയൻ്റെയും മകൻ്റെയും മരണം, ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിൻ്റെ മരണം, വിജയൻ്റെ മരുമകൾ പത്മാജ വിജയേഷിൻ്റെ മരണശ്രമം എന്നിവ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ മണ്ഡല പര്യടനത്തെപ്പോലും ബാധിച്ചിരുന്നു. ഈ വിഷയങ്ങളിൽ പ്രിയങ്ക പ്രാദേശിക നേതാക്കളോട് വിശദീകരണം തേടിയിരുന്നു.

മുതിർന്ന നേതാക്കളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി ഒരു സ്വകാര്യ സന്ദർശനമാണെങ്കിലും കെസി വേണുഗോപാലിനെയും സണ്ണി ജോസഫിനെയും കാണാൻ രാഹുൽ തീരുമാനിച്ചത് കേരളത്തിലെ പാർട്ടി നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം വ്യക്തമാക്കുന്നു.


Read Previous

ഐക്യ രാഷ്‌ട്ര സഭയുടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീണ്ടും വീറ്റോ ചെയ്‌ത് അമേരിക്ക

Read Next

ദേശീയ ദിനം: പൊതു, സ്വകാര്യ, മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »