ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദിയുടെ 95-മത് ദേശീയ ദിനം, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വുമൺസ് വിങിൻറെ നേതൃത്വത്തിൽ, ബത്ത അൽ ഫുത്തയിലുള്ള അൽ വത്താൻ പാർക്കിൽ വച്ച് ആഘോഷിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സഫ്ന അമീറിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസി ഡൻറ് നസ്രിയ ജിബിൻ അദ്ധ്യക്ഷത വഹിച്ചു. “വിഷൻ 2030 ന്റെ ഭാഗമായി മാറ്റങ്ങൾ ഉൾക്കൊണ്ട് പുരോഗതിയിലേക്ക് കുതിക്കുന്ന സൗദി അറേബ്യ ഇന്ന് ലോകത്തിന് മുന്നിൽ പുതിയൊരു മാതൃകയായി മാറുകയാണ്,” എന്ന് ഉൽഘാടനം നിർവഹിച്ച ഇന്ത്യൻ എംബസി സ്കൂൾ റിയാദ് മാനേജിങ് കമ്മിറ്റി ചെയർപേഴ്സൺ എൻജിനീയർ ഷെഹ്നാസ് അബ്ദുൽ ജലീൽ അഭിപ്രായപ്പെട്ടു.
മുഖ്യ പ്രഭാഷണം നടത്തിയ റിയാദിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് “ഈ മഹത്തായ ദിനം, രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും, പൈതൃകവും, ഐക്യവും പുരോഗതിയുടെയും പ്രതീകമാണ്” എന്ന് അഭിപ്രായപ്പെട്ടു. പ്രമുഖ ഇൻഫ്ലുവൻസർമാരായ ബിൻസി ജാനിസ്, കാവ്യ എന്നിവർ ഇവിടെ കഴിയുന്ന പ്രവാസികൾക്കും, ജനങ്ങൾക്കും, സമൂഹത്തിനും ഐക്യവും സൗഹൃദവും നിറഞ്ഞ ജീവിതം ലഭിക്കട്ടെയെന്ന് ആശംസിച്ചു. നൗറീൻ ഹിലാൽ, റസാന നബീൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൗദി ദേശീയ ഗാനം, കുട്ടികളുടെ ഫേസ് പെയിന്റിംഗ്, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ പ്രോഗ്രാമിന് മാറ്റ് കൂട്ടി.
എടപ്പാ പ്രസിഡൻറ് കരീം കാനാമ്പുറം, സെക്രട്ടറി സുഭാഷ് കെ അമ്പാട്ട്, ട്രെഷറർ ഡൊമിനിക് സാവിയോ, ഭാരവാഹികളായ ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ജിബിൻ സമദ് കൊച്ചി, അഡ്വ. അജിത്ഖാൻ, കബീർ, അബ്ദുൽ വകീൽ, ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ, അമീർ കാക്കനാട്, നെജു കബീർ, മിനി വകീൽ, സ്വപ്ന ഷുക്കൂർ, എന്നിവർ ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് ഉവൈസ്, അജീഷ് ചെറുവട്ടൂർ, സഹൽ പെരുമ്പാവൂർ, ഹിലാൽ ബാബു, അജ്നാസ് ബാവു, ഫാരിസ് ഖാലിദ്, നബീൽ കരീം, നസ്രിൻ റിയാസ്, റിസ്വാന ഫാരിസ് തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. കേക്ക് കട്ടിങ് നടത്തി, മധുര വിതരണത്തോട് കൂടി അവസാനിച്ച ആഘോഷത്തിൽ, സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും, ട്രഷറർ ഡോ. അമൃത മേലേമഠം നന്ദിയും രേഖപ്പെടുത്തി.
