Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ടു മണിക്കൂര്‍ യാത്ര ഇനി രണ്ടു മിനിറ്റില്‍; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലം, ചൈനയില്‍ എന്‍ജിനിയറിങ് അത്ഭുതം- വിഡിയോ


ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് ചൈന. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം. ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഈ എന്‍ജിനിയറിങ് അത്ഭുതം. ചൈനയി ലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി സാധ്യമാക്കിയത്.

ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാന്‍ ഈ പാലം സഹായകമായി. നേരത്തെ ഒരു വശത്ത് നിന്ന് അപ്പുറത്തേയ്ക്ക് പോകാന്‍ യാത്രാസമയമായി രണ്ടുമണിക്കൂര്‍ എടുത്തിരുന്നു. പുതിയ പാലം വന്നതോടെ ഇത് രണ്ട് മിനിറ്റ് ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മേഘങ്ങളാല്‍ മൂടപ്പെട്ട നീല സപ്പോര്‍ട്ട് ടവറുകളുള്ള കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന് പുറമേ പര്‍വതപ്രദേശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സ്പാന്‍ പാലവും കൂടിയാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം. ഗതാഗതത്തിന് മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലം നിര്‍മ്മിച്ചത്.

ദൂരക്കാഴ്ച സാധ്യമാക്കുന്ന 207 മീറ്റര്‍ ലിഫ്റ്റ്, സ്‌കൈ കഫേകള്‍, താഴെയുള്ള മലയിടുക്കിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന കാഴ്ചാ പ്ലാറ്റ്ഫോമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാലം മൊത്തം 2,900 മീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. പ്രധാന സ്പാന്‍ 1,420 മീറ്ററാണ്. കൂടാതെ മലയിടുക്കിന്റെ തറയില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്.


Read Previous

ശബരിമലയില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; സ്വത്തുക്കളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

Read Next

പീഠം സൂക്ഷിച്ചത് കോട്ടയത്തുള്ള സുഹൃത്ത്; തിരികെ സമര്‍പ്പിക്കാന്‍ മറന്നുപോയതാണ്, ദുരുദ്ദേശമില്ല’; വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »