Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു’; മാപ്പു പറഞ്ഞ് നെതന്യാഹു


ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ആക്രമണത്തിനിടെ ഖത്തറില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ചതില്‍ നെതന്യാഹു ദുഃഖം രേഖപ്പെടുത്തി. മരിച്ച സുരക്ഷാ ജീവനക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് ഇസ്രയേല്‍ പരിഗണി ച്ചേക്കുമെന്നും ബന്ദി മോചനത്തിലെ ഖത്തല്‍ ഉപാധി അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ ഇരട്ട നിലപാട് സ്വീകരിക്കരുതെന്നും ഇസ്രയേലിനെ അവര്‍ ചെയ്യുന്ന കുറ്റകുൃത്യങ്ങള്‍ക്ക് ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഖത്തര്‍ പ്രധാനമന്ത്രി ആക്രമണത്തിന് പിന്നാലെ പറഞ്ഞിരുന്നു.


Read Previous

ബിഷ്‌ണോയി സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ; സ്വത്തുക്കള്‍ അടക്കം കണ്ടുകെട്ടാം

Read Next

ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ ടൂറിസ്റ്റ് വിസ, പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »