Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു.


റിയാദ്: പിപിഎആർ ഒന്നിച്ചോണം 2025 എന്ന പേരിൽ മലാസിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് നടത്തിയ ഓണാഘോഷത്തിൽ മെമ്പർമാരെക്കൂടാതെ റിയാദിലെ സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതി കളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും റിയാദിലെ പ്രവാസ ലോകത്തിന് എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു അനുഭവമായി ഓണാഘോഷം. അലി വാരിയത്തിന്റെയും ഷാജഹാൻറെയും നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് പ്രോഗ്രാം കൺവീനർ ഹാരിസ് മേതലയുടെ നേതൃത്വത്തിൽ ബീറ്റ്‌സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടന്നു.

പ്രസിഡന്റ് സാജു ദേവസ്സി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സംഘടനയുടെ ഭാര വാഹികളായ സലാം പെരുമ്പാവൂർ (രക്ഷാധികാരി), അൻവർ മുഹമ്മദ്, ഉസ്മാൻ പരീത് (വൈസ് പ്രസിഡന്റ്) ലാലു വർക്കി (ജീവ കാരുണ്യ കൺവീനർ), സലാം മാറമ്പിള്ളി, കരീം കാനാമ്പുറം, ഡൊമിനിക് സാവിയോ (അഡ്വൈസറി മെംബേർസ്), ഫാത്തിമ ടീച്ചർ (അൽ യാസ്മിൻ സ്കൂൾ), വിവിധ സംഘടകളെ പ്രധിനിധീകരിച്ച് അഹ്‌മദ്‌ കബീർ പട്ടാമ്പി (വേൾഡ് മലയാളി ഫെഡറേഷൻ), ഷുക്കൂർ (ഓഐസിസി), ജിബിൻ സമദ് കൊച്ചി (ഫോർക്ക), മുജീബ് മൂലയിൽ (കെഎംസിസി), അമീർ കാക്കനാട് (എറണാകുളം പ്രവാസി അസോസിയേഷൻ), ഉമർ കുട്ടി (റിയ), ഷെഫീഖ് പാറയിൽ (റിയാദ് ടാക്കീസ്), റഹീം ഹസ്സൻ (കൊച്ചിൻ കൂട്ടായ്മ), എഞ്ചിനീയർ അനൂജ്, സ്‌പോൺസർമാരായ ജോസ് പെരുമായാൻ, ഷാജൻ പെരുമായാൻ, (മെർസലീസ് ഐസ്ക്രീം), നിഷാദ് ചെറുവട്ടൂർ (മാഷാ), അൻവർ (ഹരിതം) എന്നിവർ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കും ആ നല്ല കാലത്തിന്റെ സ്മരണ യുമായി ഓണാശംസകൾ നേർന്നു. അൽ യാസ്മിൻ സ്കൂൾ പ്രതിനിധികളായ മജീദ് പാറക്കൽ, അബ്ദുൽ ഇലാഹ് അൽ മുവൈന എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു.

ആർട്സ് കൺവീനർ സിയാവുദീൻ മൂസയുടെ നേതൃത്വത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിൽ നൗറീൻ ഹിലാൽ ടീമിന്റെ തിരുവാതിര, സഹൽ പെരുമ്പാവൂരും ഹിലാൽ ബാബുവും ചേർന്ന് ഒരുക്കിയ ഫ്യൂഷൻ ഡാൻസ്, ഇസബെല്ല പ്രവീൺ, അവതരിപ്പിച്ച ഡാൻസ്, സൗമ്യ തോമസ്, അജ്നാസ് കോതമംഗലം, ബിനു, ജുബിൻ പോൾ, ജിഷ്ണു, സിയാവുദീൻ, സലാം പെരുമ്പാവൂർ, ലിജോ അലൻ, അഷ്‌റഫ്, ഹബീബ് റഹ്മാൻ എന്നിവരുടെ വിവിധ ഗാനങ്ങളും, ഓണത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരവും പ്രോഗ്രാമിന് മാറ്റ് കൂട്ടി. തുടർന്ന് സ്പോർട്സ് കൺവീനർ നൗഷാദ് പള്ളത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വാശിയേറിയ വടം വലിയും, ഉറി അടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച അഡ്വ. അജിത് ഖാൻ പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. എക്സിക്യുട്ടീവ്സ് മെമ്പർമാരായ പ്രവീൺ ജോർജ്ജ്, മിഥുലാജ്, സ്വാലിഹ്, അമീർ കൊപ്പറമ്പിൽ, അബ്ദുൽ ജബ്ബാർ കോട്ടപ്പുറം, കരീം കാട്ടുകുടി, നൗഷാദ് ആലുവ, ജോർജ് ജേക്കബ്, സുഭാഷ് അമ്പാട്ട്, ജലീൽ ഉളിയന്നൂർ, ഷെമീർ മുഹമ്മദ്, മുഹമ്മദ് ഉവൈസ്, മുഹമ്മദ് അഷ്‌കർ, ഹാരിസ് മക്കാർ എന്നിവർ ഓണ സദ്യയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു. സൗദി നാഷണൽഡേ യുടെ ഭാഗമായുള്ള കേക്ക് കട്ടിങ് നടത്തി, മധുര വിതരണത്തോട് കൂടി അവസാനിച്ച ആഘോഷത്തിൽ, സെക്രട്ടറി കുഞ്ഞുമുഹമ്മദ് സ്വാഗതവും ട്രെഷറർ തൻസിൽ ജബ്ബാർ നന്ദിയും പറഞ്ഞു.


Read Previous

ഫിലിപ്പീൻസിലെ ഭൂകമ്പത്തിൽ മരണം 70 ആയി; നൂറിൽ അധികം പേർക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങൾക്കിടെ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായി വിവരം

Read Next

ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »