ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ പാമ്പിനെ കണ്ടത്. പെരുമ്പാമ്പ് മരത്തിലേക്ക് ഇഴഞ്ഞു കയറുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.
മരത്തിന്റെ ഏറ്റവും മുകളിലാണ് പെരുമ്പാമ്പുള്ളത്. കാക്കകളെത്തി പാമ്പിനെ കൊത്തുന്നുണ്ട്. ഇത്തരം പെരുമ്പാമ്പുകള്‍ നഗരത്തിലേക്ക് എത്തുക പതിവില്ല. സാധാരണ കിഴക്കന്‍ മലവെള്ളത്തില്‍ ഒഴുകി വരാറുണ്ട്. കായലിലൂടെ എത്തുന്ന ഇവ വേലിയേറ്റ സമയത്താണ് കരക്കടിയുന്നത്. പലപ്പോഴായി പെരു മ്പാമ്പിനെ ഇവിടങ്ങളില്‍ കാണാറുണ്ട്.
എന്നാല്‍ ഇത്ര വലിയ പെരുമ്പാമ്പ് എങ്ങനെയാണ് എത്തിയതെന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഒഴുക്കില്‍പെട്ട് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പിടികൂടി വനമേഖലയില്‍ വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
