Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎം നേതാവായ യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്ത് പിടിയിൽ


കാസര്‍കോട് : സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്.

കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ കഴിഞ്ഞ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 30 ) രാത്രി ഏഴോടെയാണ് കുമ്പളയിലെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഭിഭാഷകയുടെ ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് സൂചന.

രഞ്ജിതയുടെ മരണത്തിനു പിന്നാലെ ആണ്‍സുഹൃത്ത് തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ ഏഴു വര്‍ഷത്തോളമായി ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ യുവതി ജീവനൊടുക്കാന്‍ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റു കൂടിയാണ് മരിച്ച രഞ്ജിതകുമാരി.


Read Previous

ആലപ്പുഴ ജില്ലാ അസോസിയേഷന്‍ റിയാദ് നിലവില്‍വന്നു, മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.

Read Next

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’; ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »