Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

40 കിലോ ലഹരി മരുന്ന് പിടികൂടി; പ്രതികൾക്ക് വിദേശ സംഘങ്ങളുമായി ബന്ധമെന്ന് ദുബൈ പൊലീസ്


ദുബൈ: ദുബൈയിലെ ഒരു റെസിഡൻഷ്യൽ വില്ലയിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടി. 40 കിലോ ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗര ന്മാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

യുവാക്കളെ ലക്ഷ്യം വച്ചുള്ള മയക്കുമരുന്ന് വിൽപ്പനയ്ക്കായി ആണ് ലഹരി മരുന്നുകൾ എത്തിച്ചത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ റെസിഡൻഷ്യൽ വില്ലയിൽ ആണ് പ്രതികൾ താമസിച്ചി രുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവരെ നീരീക്ഷിച്ചു വരുക ആയിരുന്നു. തുടർന്ന് ഇതിൽ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഈ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇയാൾ പൊലീസിന് നൽകി.

പിന്നീട് ദുബൈ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ രണ്ടാമത്തെ പ്രതിയെ പിടികൂടുക ആയിരുന്നു. ഇയാൾ ലഹരി മരുന്ന് ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാസലഹരി അടക്കമുള്ള നിരവധി ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

നിർമ്മിത ബുദ്ധിയുടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പ്രതികളെ പിടിക്കൂടി യതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 കോൾ സെന്റർ വഴിയോ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ വിവരമറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.


Read Previous

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’; ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍

Read Next

പ്രചാരണങ്ങൾ തെറ്റ്; ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »