Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മായി ജോലിക്ക് കയറിയാൽ പിടി വീഴും; പുതിയ നീക്കവുമായി ബഹ്‌റൈൻ


മ​നാ​മ: വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കാ​ദ​മി​ക്, പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​ക​ൾ പരിശോധിക്കാനൊരുങ്ങി ബഹ്‌റൈൻ. ഇത് സംബന്ധിച്ച ഒരു സ​മി​തി​ക്ക് രൂ​പം ന​ൽ​കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​ർ​ദേ​ശം സമർപ്പിച്ചു. പൊ​തു-​സ്വ​കാ​ര്യ സ്ഥാപനങ്ങളിൽ നിന്ന് മികച്ച സേവനം ഉറപ്പാക്കു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ ജോലി ചെയ്തു വരുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ യോഗ്യതകൾ അവർക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.ജോലിക്ക് പ്രവേശിക്കും മുൻപ് യോ​ഗ്യ​താ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ യാഥാർത്ഥമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു വേണ്ടി ഒരു സമിതിക്ക് രൂപം നൽകണമെന്നാണ് ആവശ്യം.

വ്യാ​ജ സർട്ടിഫിക്കറ്റുകൾ ഉ​പ​യോ​ഗി​ച്ച് ജോ​ലി നേ​ടു​ന്ന കേ​സു​ക​ൾ രാ​ജ്യ​ത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ മേഖലകളിൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ ജോലി ചെയ്യുന്നത് അപകടങ്ങൾക്ക് വഴി വെച്ചേക്കാം എന്നാണ് എം പിമാരുടെ അഭിപ്രായം.

മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് എം പി​മാ​രാ​ണ് പുതിയ ​നി​ർ​ദേ​ശം സ്പീ​ക്ക​ർക്ക് കൈമാറിയത്. ഇ​ത് കൂ​ടു​ത​ൽ പരിശോധനകൾക്കായി സ​ർ​വി​സ് ക​മ്മി​റ്റി​ക്ക് കൈ​മാ​റിയാതായി സ്പീക്കർ അറിയിച്ചു.


Read Previous

ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം: ‘നിന്ദ്യമായ പ്രവൃത്തി, ഓരോ ഇന്ത്യക്കാരനേയും രോഷാകുലരാക്കി’ പ്രധാനമന്ത്രി; നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള ആക്രമണം’ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

Read Next

വിവാഹ സൽക്കാര വേദിയിൽ വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »