Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി സിൽവർ ജൂബിലി; ലോഗോ പ്രകാശനം ചെയ്തു.



റിയാദ് : 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോ ഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ മുന്നോടിയായി ‘സിൽവർ ജൂബിലി ലോഗോ’ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേളി പ്രസിഡന്റ്‌ സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. 2000 ത്തിൻ്റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.

തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിൻ്റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖും കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്.
കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡൻ്റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.


Read Previous

ഒഐസിസി റിയാദ് ഓണാഘോഷം: നറുക്കെടുപ്പ് വിജയികൾക്കും പ്രവർത്തന മികവിനുള്ള ബഹുമതികളും വിതരണം നടത്തി

Read Next

ശബരിമലയിലെ സ്വർണം കാണാതായ സംഭവം; നി‍ർണായക നീക്കവുമായി യുഡിഎഫ്, 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ പദയാത്ര നടത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »