ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കല്ലുമ്മൽ എഫ്.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബോൾ ടൂർണ മെന്റിൽ റിയാദ് വെറ്ററൻസ് ജേതാക്കളായി. ഫൈനലിൽ ഫ്രൈഡേ ഫുട്ബോൾ വെറ്ററൻസ് ശിഫായോ ടാണ് അവർ ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ വിജയികളെ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് നിർണയിച്ചത്.
നാട്ടിലെ ഗ്രൗണ്ടുകളിൽ ഒരുകാലത്ത് മിന്നും പ്രകടനം കാഴ്ചവെച്ച നിരവധി പ്രമുഖ താരങ്ങൾ ടൂർണ മെന്റിൽ പങ്കെടുത്തു. അൽ മദീന ചെർപ്പുളശേരി സലിം ഒറ്റപ്പാലം, കണ്ണൂർ സർവകലാശാല താരങ്ങൾ നവാസ് ഭായ്, വൈശാഖ്, എഫ്.സി. പെരിന്തൽമണ്ണ ജാഫർ ചെറുകര, മെഡിഗാർഡ് അരീക്കോട് അബ്ദുറ ഹ്മാൻ, സൂപ്പർ സ്റ്റുഡിയോ ഹബീബ്, മയൂര എഫ്.സി. സിദ്ധി, എഫ്.സി. കൊണ്ടോട്ടി നൂറു തുടങ്ങിയ പ്രമുഖർ വിവിധ ടീമുകൾക്കായി ബൂട്ട് കെട്ടി.റിയാദിൽ നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന വെറ്ററൻസ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണികൾ അസിസ്റ്റ് ഗ്രൗണ്ടിലെത്തി. കുറേ കാലത്തിനു ശേഷം ഒരു വെറ്ററൻസ് ടൂർണമെന്റ് സംഘടിപ്പിച്ച കല്ലുമ്മൽ എഫ് സി യെ ബേബി ഉമ്മുൽ ഹമാം പ്രശംസിച്ചു.

ലെജൻഡ്സ് എഫ്.സി. റിയാദ്, ടീം അവൻജേഴ്സ്, സിബിഐ വെറ്ററൻസ് റിയാദ്, തൃശ്ശൂർ എഫ്.സി., ഫ്രൈഡേ ഫുട്ബോൾ വെറ്ററൻസ് ശിഫാ, എഫ്.എഫ്.സി. വെറ്ററൻസ് റിയാദ്, ലെജൻഡ്സ് യുവ്ത്ത് ഇന്ത്യ, റിയാദ് വെറ്ററൻസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.ഓരോ ടീമിലും 40 വയസിന് മുകളിലുള്ള ആറ് കളിക്കാരെയും 35 നും 40 നും വയസിനിടയിലെ ഒരാളെയും ഉൾപ്പെടുത്തി മത്സരങ്ങൾ നടന്നു.
റിയാദിലെ പ്രശസ്ത റഫറിമാരായ നൗഷാദ്, അൻസാർ, ആദിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരൻ — വൈശാഖ് (റിയാദ് വെറ്ററൻസ്), മികച്ച ഗോൾകീപ്പർ — സുനീർ (ഫ്രൈഡേ ഫുട്ബോൾ വെറ്ററൻസ് ശിഫ), ടോപ്പ് സ്കോറർ — വൈശാഖ് (റിയാദ് വെറ്ററൻസ്), മികച്ച പ്രതിരോധ താരം — ജാഫർ ചെറുകര (ഫ്രൈഡേ ഫുട്ബോൾ വെറ്ററൻസ് ശിഫ) എന്നിവരെ തെരഞ്ഞെടുത്തു.
മുജീബ് ഉപ്പട, ഫാഹിദ് നീലാഞ്ചേരി, മജീദ് ബക്സർ, ജാനിസ് പൊന്മള, കാദർ പാഴൂർ, റിനീഷ് കുടു മമ്പാട്, അനീസ് പാഞ്ചോല, നൗഷാദ് കോട്ടക്കൽ, ചെറിയാപ്പു മേൽമുറി, റഫ്സാൻ, കമ്മു സലിം, മൻസൂർ പകര, സിദ്ധി ആനക്കര എന്നിവർ വ്യക്തിഗത ട്രോഫികൾ കൈമാറി. സമാപന സമ്മേളനത്തിൽ ബാവ ഇരുമ്പുഴി സ്വാഗതം പറഞ്ഞപ്പോൾ റാഷി ചെമ്മാട്, ഷഫീഖ് കരുവാരക്കുണ്ട്, ഷഫീഖ് വള്ളുവമ്പ്രം, ഉമ്മർ മേൽമുറി എന്നിവർ ആശംസകൾ അറിയിച്ചു.
വിജയികൾക്കുള്ള ട്രോഫി യുണൈറ്റഡ് എഫ്.സി. പ്രസിഡന്റ് ബാബു മഞ്ചേരിയും ജസീം കരുവാര കുണ്ടും ചേർന്നും റണ്ണേഴ്സിനുള്ള ട്രോഫി ബാവ ഇരുമ്പുഴി, ആത്തിഫ് ബുഖാരി, ചെറിയാപ്പു മേൽമുറി എന്നിവർ ചേർന്നും കൈമാറി. ഫൈസൽ പാഴൂർ നന്ദി രേഖപ്പെടുത്തി.പരിപാടിക്ക് ശാമിൽ പാഴൂർ, അമീൻ തൃശ്ശൂർ, അബ്ദുൽ ഹാദി എടവണ്ണ, ഷബീബ് കരുവാരക്കുണ്ട്, കുഞ്ഞാണി എന്നിവർ നേതൃത്വം നൽകി.
