Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗുരുസ്ഥാനീയനായ വ്യക്തി’; ആര്‍എസ്എസ് നേതാവ് പിഇബി മേനോനെ അനുസ്മരിച്ച് മോഹന്‍ലാല്‍


കൊച്ചി: അന്തരിച്ച ആര്‍എസ്എസ് മുന്‍കേരള പ്രാന്ത സംഘചാലക് പി ഇ ബി മേനോനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്നു പിഇബി. മേനോന്‍ എന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്നു.സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: വി. വിജയലക്ഷ്മി ( തുറവൂര്‍ പടുവാതില്‍ മെക്കാലി മഠം). മക്കള്‍: വിഷ്ണുപ്രസാദ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, പിഇബി മേനോന്‍ അസോസിയേറ്റ്സ്), വിഷ്ണുപ്രിയ (അധ്യാപിക, ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍). മരുമക്കള്‍: അനുപമ (അക്കൗണ്ട്സ് മാനേജര്‍, പിഇബി മേനോന്‍ അസോസിയേറ്റ്സ്), രാജേഷ് വിജയന്‍ (സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍). വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ ആലുവ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം മൂന്നുമണിയോടെ ആലുവ തന്ത്രവിദ്യാപീഠത്തില്‍.

മോഹന്‍ലാലിന്റെ കുറിപ്പ്

‘ആദരണീയനായ പി.ഇ.ബി. മേനോന്‍ സാര്‍ നമ്മോട് വിടപറഞ്ഞു. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം, കേരളത്തിലെ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്. വിശ്വശാന്തി ഫൗണ്ടേഷന്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാര്‍ഗ്ഗദര്‍ശിയും ആയിരുന്നു മേനോന്‍സാര്‍’, മോഹന്‍ലാല്‍ കുറിച്ചു.

‘അദ്ദേഹം ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, അവയെല്ലാം വിജയക രമായി നടപ്പിലാക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, വേദനയോടെ ആദരാഞ്ജ ലികള്‍’,


Read Previous

സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്, ‘ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുത്’

Read Next

മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ല’; നിര്‍ണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »