ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ഓ ഐ സി സി റിയാദ് തൃശൂര്‍ ജില്ലാ കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു ശബരിമലയിലുണ്ടായ സ്വര്‍ണ മോഷണം എല്ലാവരിലും ഞെട്ടലുണ്ടാക്കിയെന്നും സര്‍ക്കാരിന്റെ ഇത്തരം കൊള്ളകള്‍ മറക്കാനുള്ള ശ്രമമായിരുന്നു വിശ്വാസികളെ തെറ്റ് ധരിപ്പിക്കുന്ന അയ്യപ്പ സംഗമമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു
ഹൈക്കോടതി തന്നെയാണ് സ്വര്‍ണ മോഷണം കൈയോടെ പിടികൂടിയത്. മുഖ്യമന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സ്വര്‍ണ മോഷണത്തില്‍ പങ്കുണ്ട്. ദേവസ്വം ബോര്‍ഡിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതില്‍ നടക്കുന്ന അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് അതില്‍ പങ്കുള്ളതുകൊണ്ടാ ണെന്നും കുറിപ്പില്‍ വെക്തമാക്കി. ശബരിമലയില്‍ നാളിതുവരെ നടന്ന എല്ലാ മോഷണത്തിനും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ചുമതല ഏറ്റു എടുത്ത് ദേവസ്വം മന്ത്രി രാജിവെച്ച് ഒഴിയണമെന്ന് ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു
