Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോസ് കെ. മാണിക്ക് യുഡിഎഫിലേക്ക് പരസ്യ ക്ഷണം; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യുഡിഎഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദേഹം പറഞ്ഞു.

മറ്റ് തടസങ്ങളില്ലെന്നും നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദേഹം അറിയിച്ചു. അവര്‍ വന്നാല്‍ എവിടെ സീറ്റ് കൊടുക്കണം, എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദേഹം പറഞ്ഞു.

നിലവില്‍ സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി എല്ലായിടത്തും ഒരു പ്രശ്‌നവുമില്ലാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. ജോസ് കെ. മാണിയെ മാത്രമല്ല, മറ്റ് പലരുമായും യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സിപിഐയിലെ നേതാക്കന്മാരും ഉള്‍പ്പെടെ പലരുമായിട്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ് വെളിപ്പെടുത്തി.


Read Previous

വീണ്ടും ഗാസ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും’: ഇസ്രയേലിന് ഭീഷണിയുമായി എര്‍ദോഗന്‍

Read Next

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് മക്കളുടെ കേസ് ഒതുക്കാന്‍’: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »