Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘അമേരിക്ക തിരുത്തണം; അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കും’: 100 % തീരുവയില്‍ മറുപടിയുമായി ചൈന


ബീജിങ്:  ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ചൈന. തുടര്‍ച്ച യായി ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കുന്നത് ശരിയായ സമീപനമല്ല. അമേരിക്ക ഇത് തിരുത്തണം. അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കു മെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

താരിഫ് യുദ്ധത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം അങ്ങനെയൊന്ന് വന്നാല്‍ അതിനെ ഭയപ്പെടുന്നില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു. ഈ നടപടികള്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് കടുത്ത ദോഷം വരുത്തുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ചര്‍ച്ചകളുടെ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് വാണിജ്യ മന്ത്രാലയവും വ്യക്തമാക്കി.

ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ ചുമത്തുന്നതിന് പുറമേ ചില സോഫ്റ്റ് വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്താനും അമേരിക്ക തീരുമാനിച്ചിരുന്നു. നവംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും എന്നാല്‍ അത് നടക്കുമോ എന്ന് തനിക്കറി യില്ലെന്നും പിന്നീട് ട്രംപ് നിലപാട് മയപ്പെടുത്തി.

ട്രംപ് ഈ വര്‍ഷം ആദ്യം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. കാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, മറ്റു പല ഉല്‍പന്നങ്ങള്‍ എന്നിവ യ്ക്കുപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെയും മറ്റു ചില പ്രധാന വസ്തുക്കളുടെയും ഉല്‍പാദനത്തില്‍ ചൈനയ്ക്കാണ് ആധിപത്യം.


Read Previous

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ചെറുമീനുകളില്‍ നിന്ന് വന്‍ സ്രാവുകളിലേക്ക്; ഇഡിയും രംഗത്ത്

Read Next

വിലക്ക് വിവാദമായി; വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം: നിലപാട് തിരുത്തി അഫ്ഗാന്‍ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »