അ​റേ​ബ്യ​ൻ മാ​നി​​നെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ പിടിയിൽ


മസ്കത്ത്: ഒമാനിലെ പ്ര​കൃ​തി​സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ കയറി മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അ​റ​സ്റ്റി​ൽ. ഇയാള്‍ വേട്ടയാടിയ അ​റേ​ബ്യ​ൻ മാ​നി​​ന്റെ ജഡവും നിരവധി തോക്കുകളും പിടിച്ചെ ടുത്തു. റോയൽ ഒമാൻ പൊലീസും പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​തരും ചേർന്നാണ് പ്രതിയോയെ പിടികൂടിയത്.

രാജ്യത്തെ സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​തമായി ആളുകൾ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട വിവരം നേരത്തെ തന്നെ അധികൃതർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധ നയാണ് ഒമാൻ പൊലീസും പ​രി​സ്ഥി​തി അ​തോ​റി​റ്റിയും നടത്തി വരുന്നത്. കഴിഞ്ഞ ദിവസം കാടിനു ള്ളിൽ നടത്തിയ തി​ര​ച്ചി​ലി​​നി​ടെ​യാ​ണ് പ്ര​തിയെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ തുടർ അന്വേഷണത്തിനായി ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ൾ​ക്ക് കൈമാറി

.പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വ​ന​മേ​ഖ​ല​യി​ലോ സം​ര​ക്ഷി​ത മേ​ഖ​ല​യി​ലോ നടക്കുന്ന ഇത്തരം നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ ശ്രദ്ധയിൽപെട്ടാൽ ഉടൻ അറിയിക്കണമെന്ന് ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു. രാജ്യത്തെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും തുടർന്നും പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.


Read Previous

‘4000 പേരുടെ ഭക്ഷണം കുഴിച്ചുമൂടേണ്ടി വന്നു, അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സര്‍മാര്‍ ആര്? എട്ട് കോടി ചെലവായതിന്റെ ലോജിക്ക് മനസിലാവുന്നില്ല’

Read Next

മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »