Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; പരസ്യമായി പരിഹാര ക്രിയ ചെയ്യണം; കത്തയച്ച് തന്ത്രി


പത്തനംതിട്ട: ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് ക്ഷേത്രം തന്ത്രി. പരസ്യമായി പരിഹാരക്രിയ നിര്‍ദേശിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്തയച്ചു.

സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോര്‍ ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.’കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവന്‍ സ്വീകരിച്ചി ട്ടില്ല, അതിനാല്‍ പരിഹാരക്രിയകള്‍ ചെയ്യണം’ എന്ന് കത്തില്‍ തന്ത്രി കര്‍ശനമായി നിര്‍ദേശിക്കുന്നു.

പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയില്‍ ഉരുളിവച്ച് ണ്ണപ്പണം സമര്‍പ്പിക്കണമെന്നും ചടങ്ങുകള്‍ ആവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍പ് ആചാരലംഘനം നടന്നിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വാദിച്ചിരുന്നു. എന്നാല്‍, തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ പള്ളിയോട സേവാസംഘം വെട്ടിലായി. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും ചേര്‍ന്ന് സത്യം ചെയ്യണമെന്നും വിധിപരമായി സദ്യനടത്തുമെന്ന് സത്യം ചെയ്യണമെന്നും തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.


Read Previous

മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

Read Next

മുഖ്യമന്ത്രി ഇനിയും സൂക്ഷിക്കണം; വൈകാരിക മറുപടിയല്ല കേരളത്തിന് വേണ്ടത്; ഭീഷണിയും പരിഹാസവും ബേബിയോട് മതി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »