Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗഹൃദത്തിന്‍റെ പതിനഞ്ചാണ്ടുകള്‍; പാപ വാര്‍ഷികാഘോഷം വര്‍ണാഭം


റിയാദ്‌ / പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ (പാപ്പ)യുടെ 15-മത് വാർഷികാഘോഷം “പാപ്പ ഫെസ്റ്റ് 2025” സുലൈ അൽ സദ കമ്മ്യൂണിറ്റി സെന്‍ററിൽ ആഘോഷിച്ചു. വിവിധ കലാ, കായിക, സാംസ്‌കാരിക പരിപാടികളാൽ സമൃദ്ധമായ ആഘോഷത്തിന് പാപ്പ പ്രസിഡന്റ് മുഹമ്മദ് റഫീഖ് പൂപ്പലം അധ്യക്ഷത വഹിച്ചു. സീനിയർ അഡ്വൈസർ ഇബ്രാഹിം സുബ്ഹാൻ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. പ്രവാസ മണ്ണിൽ സ്നേഹത്തിന്‍റെയും ഐക്യത്തി ന്‍റെയും ചിഹ്നമാണ് പാപ്പ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് തങ്ങൾ കുറുവ, സിദ്ധീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ, റഫീഖ് TCE, ഫിറോസ് നെൻമിനി, ബഷീർ ചേലാമ്പ്ര, ഫൈസൽ, പ്രോഗ്രാം ചെയർമാൻ ആഷിക്, കൺവീനർ നിഖിൽ, അൻവർ വേങ്ങൂർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറർ ഉനൈസ് കാപ്പ് നന്ദിയും പറഞ്ഞു

ഫുട്ബോൾ ഷൂട്ട്‌ഔട്ട്‌, വടംവലി, കുട്ടികളുടെ കലാപരിപാടികൾ, ഇശൽ നൈറ്റ്‌ തുടങ്ങിയ വൈവിധ്യ മാർന്ന ഇനങ്ങൾ ഉൾപ്പെടുത്തി പാപ്പ ഫെസ്റ്റ് ആവേശകരമായി.ചെയർമാൻ അസ്‌കർ കാട്ടുങ്ങൽ, സക്കീർ ദാനത്ത്, ഹാറൂൺ റഷീദ്, ശിഹാബ് മണ്ണാർമല, മുജീബ് സിഡി, സജേഷ്, ഫിർദൗസ്, സൈദാലിക്കുട്ടി, മുഹമ്മദാലി നെച്ചിയിൽ, നാസർ മംഗലത്ത്, ഹംസ കട്ടുപ്പാറ, ജുനൈസ്, ഷംസു, ബഷീർ കട്ടുപ്പാറ, ഫിറോസ് പാതാരി, മുജീബ് കൊയിസൻ, അസ്‌കർ അലി, മെയ്തു ആനമങ്ങാട്, നൗഫൽ ചെറുകര, ഹുസൈൻ ഏലംകുളം, അഫ്സൽ, ഷാഹുൽ വേങ്ങൂർ, ഷബീർ കളത്തിൽ, ബക്കർ ഷാ, നൂർ മഠത്തിൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

15-മത് വാർഷികാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണയിലെ വിവിധ പാലിയേറ്റീവ് കേന്ദ്രങ്ങൾക്ക് സഹായങ്ങൾ പ്രഖ്യാപിച്ചു. പ്രോഗ്രാമിനോട നുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ സെൻട്രൽ ബോയ്സ് കിഴാറ്റൂർ ജേതാക്കളായി, പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ മത്സരത്തിൽ ഫാസ്ക് കട്ടുപ്പാറ വിജയികളായി.


Read Previous

കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാനെത്തിയത് നിരവധിപ്പേർ

Read Next

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »