Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവോദയ ഷിഫ യൂണിറ്റിന് പുതിയ ഭാരവാഹികൾ.


റിയാദ് നവോദയയുടെ ഷിഫ യൂണിറ്റ് സമ്മേളനം വി എസ് അച്യുതാനന്ദൻ (ഷിഫ) നഗറിൽ നടന്നു. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. അമേരിക്കയ്ക്ക് മുന്നിൽ അടിയറവെയ്ക്കുന്ന വിദേശനയമാണ് ബി ജെ പി സർക്കാർ തുടരുന്നതെന്ന് സുധീർ ആരോപിച്ചു.

കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ബോധപൂർവ്വം കേന്ദ്രം നടത്തുന്ന ശ്രമ ങ്ങളുടെ അവസാന ഉദാഹരണമാണ് വയനാടിനോട് കാട്ടിയ അവഗണന. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ചും സുധീർ വിശദീകരിച്ചു. യോഗത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കമലേഷ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കേന്ദ്ര സർക്കാർ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപി ക്കണമെന്നും കേരള മാതൃകയിൽ ആ വകുപ്പ് പ്രത്യേക മന്ത്രിയും പ്രവാസികൾക്കായി ക്ഷേമപദ്ധതി കളും ആവിഷ്ക്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഇസ്രായേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുൾപ്പെടെ അടുത്ത കാലത്ത് വിടവാങ്ങിയ വർക്ക് അനുശോചനം അർപ്പിക്കുന്ന പ്രമേയം നിഥിനും രക്തസാക്ഷി പ്രമേയം ബിജുവും അവതരിപ്പിച്ചു. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് അജിത കുമാറും കേന്ദ്ര കമ്മിറ്റ് റിപ്പോർട്ട് പ്രസിഡണ്ട് വിക്രമലാലും അവതരിപ്പിച്ചു. ഷൈജു ചെമ്പൂര്, അനിൽ മണമ്പൂർ, അബ്ദുൽ കലാം, അനി മുഹമ്മദ്, അയൂബ് കരൂപ്പ ടന്ന, അനിൽ പിരപ്പൻകോട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. യോഗം പുതിയ ഭാരവാ ഹികളേയും തെരഞ്ഞെടുത്തു. അജിത കുമാർ (സെക്രട്ടറി), അനീഷ് (പ്രസിഡന്റ്), ബിജു (ട്രഷറർ). ഫൈസൽ, ഫിറോസ് (വൈസ് പ്രസിഡന്റുമാർ), രാജു മാവേലിക്കര, വിജയൻ ഓച്ചിറ (ജോയിന്റ് സെക്രട്ടറിമാർ) യോഗത്തിന് അജിത കുമാർ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.


Read Previous

നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിനെ ഭയം,റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ മോദി അനുവദിച്ചെന്നും രാഹുല്‍ഗാന്ധി

Read Next

സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ് ( വിഡിയോ )

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »