Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ് ( വിഡിയോ )


കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോഴി ക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പൊലീസ് നിന്ന ഭാഗത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ വന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. പൊലീസാണ് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ തെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആറു ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പുറത്തു വിട്ടത്.

പൊലീസ് നില്‍ക്കുന്ന ഭാഗത്തു നിന്നും ഒരു വസ്തു മുകളിലൂടെ വരുന്നതും, തൊട്ടപ്പുറത്തു ചെന്ന് പൊട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം പ്രവര്‍ത്തകരും പൊലീസും നിന്ന ഭാഗത്തു നിന്നാണ് സ്‌ഫോടക വസ്തു വന്നതെന്ന് ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. തൊട്ടുമുമ്പ് ഗ്രനേഡ് എറിയുന്നു. അതിന്റെ പുക അന്തരീക്ഷത്തില്‍ നിറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകെ ബുദ്ധിമുട്ടുന്നു. അപ്പോഴാണ് സ്‌ഫോടക വസ്തു വരുന്നതും നിലത്തു വീണു പൊട്ടുന്നതും. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സ്‌ഫോടക വസ്തുവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. അത് സിപിഎമ്മിനും പൊലീസിനും മാത്രമേ അറിയൂ. പ്രകടനവുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പൊലീസിനോട് അനുവാദം ചോദിച്ചപ്പോള്‍, 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി നില്‍പ്പുണ്ടെന്നും അങ്ങോട്ടു പോയാല്‍ കലാപം ഉണ്ടാകുമെന്നുമാണ് ഡിവൈഎസ്പി സുനില്‍ തന്നോടും ഷാഫി പറമ്പിലിനോടും പറഞ്ഞതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.


Read Previous

നവോദയ ഷിഫ യൂണിറ്റിന് പുതിയ ഭാരവാഹികൾ.

Read Next

ഭഗവാനെ’ വെട്ടി; ‘ആചാര ലംഘന’വുമായി സിപിഎം വിശദീകരണക്കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »