Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹോസ്റ്റലില്‍ കടന്നുകയറി പീഡിപ്പിച്ചു’, ടെക്നോപാര്‍ക്ക് ജീവനക്കാരിക്കു നേരെ അതിക്രമം, ഞെട്ടല്‍


തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പി ച്ചെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്. യുവതി പരാതിയില്‍ പറയുന്നതിന് സമാനമായി പ്രദേശത്ത് അജ്ഞാതന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രതിയ്ക്കായുള്ള അന്വേഷ ണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

ദൃശ്യങ്ങളിലുള്ള വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐടി ജീവനക്കാരി യായ യുവതി താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിലവില്‍ സിസിടിവി ഇല്ല. എന്നാല്‍ സമീപത്തെ വീടുകളി ലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നീങ്ങുന്ന വ്യക്തിയെ കണ്ടെത്തിയതായാണ് വിവരങ്ങള്‍. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘ ത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയായിരുന്നു ആക്രമിക്കപ്പെട്ടത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞെട്ടി ഉണര്‍ന്ന ശേഷം പ്രതിയെ പെണ്‍കുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി അതിക്രമത്തെ കുറിച്ച് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കഴക്കൂട്ടം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

.


Read Previous

സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

Read Next

പ്രണയബന്ധം തകര്‍ന്നു, സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി, വീട്ടുകാരുമായി സംഘര്‍ഷം; കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »