ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനി മുതൽ ഇ-പാസ്പോർട്ട് സ്വന്തമാക്കാം. ഇന്ത്യൻ എംബസിൽ നിന്നുള്ള ആദ്യ ഇ-പാസ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. ആയിഷ റുമാൻ എന്ന കുട്ടിക്കാണ് എംബസി അധികൃതർ ഇ-പാസ്പോർട്ട് കൈമാറിയത്.

സാധാരണ പാസ്‌പോർട്ടിൽ നിന്നും നിരവധി വ്യത്യാസങ്ങൾ പുതിയ പാസ്പോർട്ടിലുണ്ട്. ഇ-പാസ്പോ ർട്ടിന്റെ കവറിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ ചിപ്പിൽ പാസ്പോർട്ട് ഉടമയുടെ ചിത്രം, ജനനത്തീയതി, പാസ്പോർട്ട് നമ്പർ എന്നി വിവരങ്ങൾ ഉണ്ടായിരിക്കും
പാസ്പോർട്ട് ഉടമയുടെ വിരൽ അടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ഇ-പാസ്പോർട്ടിലുണ്ട്. വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക് വേണ്ടി ഈ ചിപ്പ് സ്കാൻ ചെയ്താൽ മതി. ഇതോടെ യാത്രാ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
മെട്രിക് സാങ്കേതികവിദ്യയും റേഡിയോ ഫ്രീക്വൻസി ഐഡി സംവിധാനവും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പാസ്പോർട്ടിലെ ഡേറ്റ സുരക്ഷിതമായിരിക്കും. ഇ-പാസ്പോർട്ട് ലഭിക്കാനായി പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ല. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം സാധാരണ പോലെ അപേക്ഷ സമർപ്പിച്ചാൽ മതി.
ഇന്ത്യൻ പൗരന്മാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇ-പാസ്പോർട്ട് അവതരിപ്പിച്ച തെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.
