Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമീബിക് മസ്തിഷ്‌ക ജ്വരം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇല്ല, ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമില്ല’


തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയി ലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടറുടെ പ്രതികരണം.’

കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ കാരണം കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും വേണ്ട. മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിനു കാരണമെന്നും ഹാരിസ് ചിറയ്ക്കല്‍ കുറിച്ചു. ‘കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാല്‍ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവര്‍ പോലെയുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല’ എന്ന് ഡോക്ടര്‍ പറഞ്ഞു.

ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമീബിക് മസ്തിഷ്‌ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചു കഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയല്‍ തന്നെ. കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങള്‍ക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാല്‍ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവര്‍ പോലെയുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.


Read Previous

കുവൈത്തിലെ ആദ്യ ഇ-പാസ്പോർട്ട് ആയിഷ സ്വന്തമാക്കി

Read Next

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: റഫയില്‍ ഇസ്രയേല്‍ സൈന്യത്തിന് നേരേ ഹമാസിന്റെ ആക്രമണം; മറുപടിയായി ഇസ്രയേലിന്റെ വ്യോമാക്രമണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »