Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘പിഎം ശ്രീ’ കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കില്ല, എംഎ ബേബി തന്നെ അതു പറഞ്ഞിട്ടുണ്ട്: ബിനോയ് വിശ്വം


തിരുവനന്തപുരം:  പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള കുറുക്കു വഴിയാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി) മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആ എന്‍ഇപിയുമായി ബന്ധിതമാണ് പിഎം ശ്രീ പദ്ധതിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ പദ്ധതിയെ എതിര്‍ക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് സിപിഎം അടക്കം എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതര ബോധമുള്ള പ്രസ്ഥാനങ്ങളും എതിര്‍ക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ല. ബിനോയ് വിശ്വം പറഞ്ഞു. എന്‍ഇപി നടപ്പിലാക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുണ്ട്. ബേബിയുടെ ആ നിലപാടിനെ സിപിഐ പിന്താങ്ങുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഏത് സിപിഐ’ എന്ന് ഗോവിന്ദന്‍ മാഷ് ചോദിക്കാന്‍ വഴിയില്ല. അങ്ങനെ ചോദിച്ചാല്‍, അത് പൂര്‍ണമായും അരാഷ്ട്രീയമായ ചോദ്യമാണ്. അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന് തനിക്കറിയാം. അതുകൊണ്ടു തന്നെ സിപിഎമ്മിന്റെ രാഷ്ട്രീയ – ആശയ നിലവാരത്തിന് നിരക്കാത്ത ചോദ്യം ഗോവിന്ദന്‍ മാഷ് ചോദിക്കില്ലെന്ന് ഉറപ്പുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞതാണല്ലോ ആ പാര്‍ട്ടിയുടെ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.


Read Previous

സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായില്ല; ബിഹാറില്‍ മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് 12 മണ്ഡലങ്ങളില്‍

Read Next

ആറ് ലക്ഷം കടം വാങ്ങി, 40 ലക്ഷത്തോളം തിരിച്ചുപിടിച്ചു; കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »