Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാന്ധിജി ഇങ്ങനെയല്ല’, പ്രതിമ വികലമെന്ന് ആക്ഷേപം; ഗുരുവായൂരില്‍ പ്രതിഷേധം


തൃശൂര്‍: ഗുരുവായൂര്‍ നഗരസഭാ പാര്‍ക്കില്‍ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചെന്ന ആക്ഷേപത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്‌ നാളെ ഉപവാസ സമരം നടത്തും. ഗുരുവായൂര്‍ നഗരസഭയുടെ കോട്ടപ്പടി ബയോ പാര്‍ക്കിലാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്.

നഗരസഭ നടപടിക്കെതിരെ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കെ നടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉപവാസ സത്യാ ഗ്രഹം നടത്തും. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് മുന്‍ എംപിയും പ്രമുഖ ഗാന്ധിയനുമായ സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും.

അതേസമയം കെ പി ശശികല ഗാന്ധി പ്രതിമക്കെതിരെ പരിഹാസ പോസ്റ്റുമായി രംഗത്തെത്തി. ഇതിലും ഭേദം ഗോഡ്‌സെ ആയിരുന്നുവെന്നും ഒരു ഉണ്ടകൊണ്ട് തീര്‍ത്തു കളഞ്ഞുവല്ലോ എന്നുമാണ് ശശികല കുറിച്ചത്.


Read Previous

മാധ്യമപ്രവർത്തകരേ, മാരാർജി ഭവന് മുന്നിൽ നിന്ന് പിരിഞ്ഞുപോകൂ, ഞങ്ങളുടെ മുതലാൾജി പാവമാണ്’: സന്ദീപ് വാര്യർ

Read Next

പുതിയതായി ഒരു കുട്ടി പോലും പ്രവേശനം നേടാതെ രാജ്യത്ത് 8000 സ്‌കൂളുകള്‍; മുന്നില്‍ പശ്ചിമ ബംഗാള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »