Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും


റിയാദ്: പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം ആയി സിപിഐ മാറി. സിപിഐഎംന് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കിലും ബിനോയ് വിശ്വം എല്‍ഡിഎഫില്‍ നിന്ന് ‘ലെഫ്റ്റ്’ അടിക്കണം. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു മാത്രമല്ല പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ റഷീദ്.റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

പിണറായി വിജയന്റെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. കോടികള്‍ ചെലവഴിച്ച് പിആര്‍ നടത്തിയതുകൊണ്ടു സാധാരണക്കാരന് നീതിയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. താഴെ തട്ടിലുളള ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ആവശ്യമായ മിനിമം അംഗങ്ങള്‍ പോലും ഇടതു പക്ഷത്തുനിന്നു നിയമസഭ കാണില്ല. ധര്‍മ്മടം ഉള്‍പ്പെടെ 140 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോടികള്‍ ചിലവഴിച്ച് തെരഞ്ഞെടുപ്പു അടുത്ത സമയത്ത് ഗള്‍ഫ്‌ സന്ദര്‍ശനം നടത്തുന്നത് പ്രവാസികളെ പറ്റിക്കാനാണ്, അഴിമതിയും ധൂര്‍ത്തും ആണ് സര്‍ക്കാരിന്റെ മുഖമുദ്ര, കോവിഡ് കാലാത്ത് പ്രവാസി കള്‍ക്ക് നല്‍കിയ ഉറപ്പു ഒന്ന് പോലും പാലിച്ചിട്ടില്ല കഴിഞ്ഞ ഒമ്പത് വര്ഷം കൊണ്ട് പ്രവാസികള്‍ക്ക് എന്ത് നേട്ടമാന് പ്രവാസികള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു,

വാര്‍ത്താസമ്മേളനത്തില്‍ സലിം കളക്കര, വി പി അബ്ദുൽ റഷീദ്, രഘുനാദ് പറശ്ശിനികടവ്, അഷ്‌ക്കർ കണ്ണൂർ, സന്തോഷ്‌ ബാബു, ഹരീന്ദ്രൻ കയറ്റുവള്ളി, മുനീർ ഇരിക്കൂർ എന്നിവര്‍ പങ്കെടുത്തു.


Read Previous

മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യും; യോഗത്തില്‍ ശരിയായ തീരുമാനമെടുക്കും: ബിനോയ് വിശ്വം

Read Next

വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »