Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം പാക് ജനറലിന് സമ്മാനിച്ച് മുഹമ്മദ് യുനൂസ്; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്റലിജന്‍സ്


ധാക്ക: ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രവുമായി ബംഗ്ലാദേശ് ഇടക്കാല ഭരണ തലവന്‍ മുഹമ്മദ് യുനൂസ്. പാകിസ്ഥാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് യുനൂസ് ഇത് സമ്മാനിക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്.

‘ആര്‍ട്ട് ഓഫ് ട്രയംഫ്’ എന്ന ഈ കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. അസം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേ ശങ്ങളെ ബംഗ്ലാദേശ് അതിര്‍ത്തിക്കുള്ളില്‍ ചിത്രീകരിച്ചിരിക്കുന്ന തരത്തിലുള്ള ഭൂപടമാണ് ഇതിലുള്ളത്. ഇത് ആശങ്കാജനകമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുര്‍ബലപ്പെടുത്താനും 1971 ലെ വിഭജനത്തിന്റെ പഴയ മുറിവുകള്‍ ഉണര്‍ത്താനും ലക്ഷ്യമിട്ടുള്ള ഒരു ‘സൈക്കോളജിക്കല്‍ വാര്‍’ ആവാം ലക്ഷ്യം. 1971 ലെ പാകിസ്താന്റെ സൈനിക പരാജയത്തെ പ്രതീകാത്മകമായി മായ്ച്ചുകളയാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ പ്രത്യയശാസ്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഈ നീക്കമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

1971 ലെ വിമോചന യുദ്ധം മുതല്‍ വഷളായ ബംഗ്ലാദേശ്-പാകിസ്ഥാന്‍ ബന്ധത്തെ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയും മുഹമ്മദ് യുനുസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഹമ്മദ് യുനൂസ് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആദ്യമായല്ല യുനുസ് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ‘ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തെ ഏഴ് സംസ്ഥാനങ്ങളും സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണ്. കരയിലേക്കെ ത്താന്‍ അവര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. ഈ മേഖലയുടെയും സമുദ്രത്തിന്റെയും സംരക്ഷകര്‍ ഞങ്ങ ളാണ്’ – എന്നാണ് യുനൂസ് മുമ്പ് ചൈനാ സന്ദര്‍ശനത്തിനിടെ പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.


Read Previous

എസ്.ഐ.ആര്‍, ഭാരവാഹി പട്ടിക, തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

Read Next

മുടക്കുന്നവരുടെ കൂടെയല്ല, പദ്ധതി നടപ്പാക്കാനാണ് സർക്കാർ’; സിപിഐയെ ‘കൊട്ടി’ മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »