Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒന്നും അറിയില്ല’; പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്ന ചോദ്യത്തില്‍ മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്നൊന്നും അറിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അതേപ്പറ്റി ഒന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെപ്പറ്റി അറിയില്ലെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒപ്പിട്ടതില്‍ നിന്നും പിന്മാറാന്‍ കഴിയുമോ എന്ന ചോദ്യത്തിനും അറിയില്ല എന്നായിരുന്നു മറുപടി.

അപ്പോള്‍ ഒന്നും അറിയാതെയാണോ എംഒയുവില്‍ ഒപ്പിട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അങ്ങനെയൊക്കെ ചോദിച്ചാലൊന്നും താന്‍ ഒന്നും പറയാന്‍ പോകുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിച്ചോളൂ എന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ ഉന്നത നേതാക്കളും മുഖ്യമന്ത്രിയും അടക്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയ ത്തില്‍, താന്‍ എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് മന്ത്രി ശിവന്‍കുട്ടി ചോദിച്ചു. അക്കാ ര്യം അവര്‍ പറയട്ടെ. അങ്ങനെയൊന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടെന്നും മന്ത്രി പറഞ്ഞു.

സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞത്. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പദ്ധതി വിലയി രുത്താനായി ഉപസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.


Read Previous

ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധം’: ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് ട്രംപ്

Read Next

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ പശുവിന്‍റെ രൂപം, വിമർശനവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി, സോഷ്യൽ മീഡിയയിലും ചർച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »