ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബഹ്‌റൈൻ: രാജ്യത്ത് നഴ്സിങ് കോളജുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈൻ എം.പി ജലീല അൽ സഈദ്. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം എത്തുന്നതോടെ ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. ഈ മേഖലയിൽ വരും കാലങ്ങളിൽ ജീവനക്കാരുടെ കുറവ് വന്നേക്കാം. പൗരന്മാർക്ക് ഈ മേഖലയിൽ ജോലി ഉറപ്പാക്കാൻ വേണ്ടി നഴ്സിങ് കോളജുകൾ സ്ഥാപിക്കണമെന്നും എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു.

പുതിയ കോളജുകൾ സ്ഥാപിക്കുന്നതോടെ നഴ്സിങ് തൊഴിൽമേഖലയിൽ രാജ്യത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. അതിനൊപ്പം വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ നീക്കത്തിലൂടെ സാധിക്കും. ബഹ്റൈനിൽ ഇപ്പോൾ ഒരു സർക്കാർ നഴ്സിങ് കോളജ് ഇല്ല. യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനിലെ കോളജ് ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലുള്ള ഒരു വകുപ്പ് മാത്രമായാണ് നഴ്സിങ് വിദ്യാഭാസം നൽകുന്നത്. അതിനാൽ ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് പരിമിതമായ സീറ്റുകളിൽ മാത്രമാണ് പ്രവേശനം ലഭിക്കുന്നത്.
നഴ്സിങ് കോളേജുകളുടെ എണ്ണം വർധിപ്പിച്ചാൽ നിരവധി പൗരന്മാരെ ആരോഗ്യ പ്രവർത്തകരാക്കി മാറ്റാൻ കഴിയും. നിലവിലുള്ള ആശുപത്രികളിൽ ഇവർക്ക് പരിശീലനം ലഭിക്കാൻ വേണ്ട ക്രമീകരണങ്ങളും സർക്കാർ ഒരുക്കണം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നും എംപിമാർ വ്യക്തമാക്കി.
