Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി


തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെ യുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെബി ഗണേഷ് കുമാര്‍. യാത്രാക്കാര്‍ഡിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ആറ് മാസത്തേക്കാണ് യാത്രക്കാരായ കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് കളര്‍ ചെയ്യാനുള്ള ഒരു ബുക്ക്, ഒരു ബോക്സ് കളര്‍ പെന്‍സില്‍, ഊതി വീര്‍പ്പിച്ചാല്‍ ഐ ലൗ കെഎസ്ആര്‍ടിസി എന്ന് തെളിയുന്ന ബലൂണ്‍, ടിഷ്യു പേപ്പര്‍, അഞ്ച് മിഠായി എന്നിവയാണ് സമ്മാനപ്പൊ തി യില്‍ ഉണ്ടാകകുക. എസ്-ക്രോസ് എന്ന കമ്പനിയില്‍ നിന്നുള്ള സ്പോണ്‍സര്‍ഷിപ്പോടെയാണ് ഈ സമ്മാന പദ്ധതി കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍ വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുള്ള പക്ഷം), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃക യില്‍) എന്നിവ (JPG/PNG/PDF ഫോര്‍മാറ്റില്‍) അപ്ലോഡ് ചെയ്യണം. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.

അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷ കന്റെ വീടുകളില്‍ എത്തിക്കും. ഞഎകഉ കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം


Read Previous

എവിടെയോ കിടന്ന ഒരുത്തന്‍ ഓഫീസില്‍ വന്നതുപോലെ പുച്ഛത്തോടെ’; മന്ത്രി അനിലിനും പ്രകാശ് ബാബുവിനുമെതിരെ വി ശിവൻകുട്ടി

Read Next

സംസ്ഥാനത്ത് നടന്നത് 300 കോടിയുടെ തട്ടിപ്പ്; പൊലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »