Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എടപ്പാ റിയാദ് കേരളപ്പിറവിദിനം മധുരം വിതരണം ചെയ്‌ത്‌ ആഘോഷിച്ചു.


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, അറുപത്തിയൊമ്പതാമത് കേരളപ്പിറവി ദിനം മലാസിൽ വച്ച് ആഘോഷിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഉവൈസിൻറെ ആമുഖ പ്രസംഗ ത്തോടെ ആരംഭിച്ച ചടങ്ങിൽ അൻസാർ വർക്കല കേരളത്തെ കുറിച്ചുള്ള കവിത ചൊല്ലി. പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മലയാളികൾ നമ്മുടെ ഭാഷയിലും, സംസ്കാരത്തിലും, സൗഹൃ ദത്തിലും ഐക്യമുള്ളവരാണ്, അതാണ് കേരളപ്പിറവി ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് ഉൽഘാ ടനം നിർവഹിച്ച എടപ്പ ചെയർമാൻ അലി ആലുവ അഭിപ്രായപ്പെട്ടു.

റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂർ (ഒഐസിസി), ജിബിൻ സമദ് (കൊച്ചിൻ കൂട്ടായ്‌മ), സലാം പെരുമ്പാവൂർ (പെരുമ്പാവൂർ അസോസിയേഷൻ), ഗഫൂർ കൊയിലാണ്ടി (ബ്ലഡ് ഡോണേഴ്‌സ് കേരള), നൗഷാദ് പള്ളത്ത് (റിയാദ് ടാക്കീസ്), ഷാനവാസ് (ബെസ്റ്റ് വേ), സനൽകുമാർ( ജിഎംഎഫ്), അൻസാർ കൊടുവള്ളി (ഡബ്ലിയുഎംഫ്), നിസാം കായംകുളം (കസവ്), അസീസ് (ജിഎംഫ്), സജീർ (ടുഡേയ്സ് റിയാദ് ), എടപ്പ വിമൻസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, എടപ്പാ അഡ്വൈസറി മെമ്പർ എം. സാലി ആലുവ, ചാരിറ്റി കൺവീനർ നിഷാദ് ചെറുവട്ടൂർ, സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം, എക്സിക്യൂറ്റീവ് മെമ്പർ നാസർ ആലുവ എന്നിവർ ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ദിനാശംസകൾ നേർന്നു. മധുര വിതരണത്തോട് കൂടി അവസാനിച്ച ആഘോഷത്തിൽ, സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ജോയിൻ്റ് ട്രഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി.


Read Previous

ആവണി 2025′ ഓണാഘോഷം സംഘടിപ്പിച്ച് കേളി മലാസ് ഏരിയ.

Read Next

കേരളപ്പിറവിദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »