ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ‘ഹൃദയപൂർവ്വം കേളി’ ( ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷ്യകിറ്റുകളുടെ രണ്ടാം ഘട്ടവിതരണം സിപിഐഎം വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് നിർവഹിച്ചു.

പാലിയേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ എം വൈത്തിരി ഏരിയാ കമ്മിറ്റി അംഗം അനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐഎം തരിയോട് ലോക്കൽ സെക്രട്ടറിവിനോദ് മാസ്റ്റർ, ലോക്കൽ കമിറ്റി അംഗം ബിജു കെ ടി, വാർഡ് മെമ്പർ ഉണ്ണി, പ്രവാസി സംഘം തരിയോട് യൂണിറ്റ് സെക്രട്ടറി കാസിം, കേളി അംഗങ്ങളായിരുന്ന അഷറഫ് മേപ്പാടി, പൗലോസ് എന്നിവർ സംസാരിച്ചു.
നിലവിൽ 45 കിടപ്പ് രോഗികളെയാണ് പാലിയേറ്റിവിന്റെ സംരക്ഷണയിൽ ഉള്ളത്. ഇവർക്കുള്ള അവശ്യ സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റുകളാണ് തുടർച്ചയായി രണ്ടാം തവണ കേളി നൽകുന്നത്. പാലിയേ റ്റിവ് യൂണിറ്റ് കൺവീനർ മുസ്തഫ പറക്കാട് സ്വാഗതവും, പാലിയേറ്റിവ് യൂണിറ്റ് വൈസ് ചെയർമാൻ ഷിബു കെ നന്ദിയും പറഞ്ഞു.
