Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി കുടുംബവേദി സ്തനാർബുദ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു



റിയാദ്:കേളി കുടുംബവേദി, അൽ അബീർ മെഡിക്കൽ സെന്റർ ശുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ – സ്തനാർബുദ ബോധവൽക്കരണ മാസമായ “പിങ്ക് മാസം” ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും, ഗവേഷണം പ്രോത്സാഹി പ്പിക്കാനും, പൊതുജനങ്ങളിൽ ബോധവൽക്കരണം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പി ച്ചതെന്ന് സംഘാടകർ അറിയിച്ചു.

അൽ അബീർ മെഡിക്കൽ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവൽക്കരണ ക്ലാസെടുത്തു. വൈകിയുള്ള പ്രസവം, മുലയൂട്ടൽ ഒഴിവാക്കൽ, ഹോർമോൺ മരുന്നുകളുടെ ദീർഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും, പ്രത്യേകിച്ച് പ്രവാസികളിൽ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു.

നിരവധി വനിതകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. ഡോക്ടർമാരായ മരിയ മെക്ലൻ‌, സൈമ ഇഖ്ബാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, വൈസ് പ്രസിഡണ്ട് സജീനാ വിഎസ്, ജോയിൻ്റ് സെക്രട്ടറിമാരായ
ഗീത ജയരാജ്, സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, വിദ്യ ജി.പി, ഷഹീബ വികെ, സന്ധ്യ രാജ്, അൽ അബീർ മാർക്ക്കിംഗ് സൂപ്രവൈസർ ജോബി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


Read Previous

ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയയുടെ ആദരവ്.

Read Next

റിഥം 2025 – ട്യൂൺസ് ഓഫ് ഇന്ത്യ” മെഗാഷോ വിളംബരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »