Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു കപ്പ് കോഫി കുടിക്കാൻ കുടുംബം വിൽക്കണം! വില 87,000 രൂപ


പല തരത്തിലുളള കോഫികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. കോഫിയേക്കാൾ അത് നൽകുന്ന കപ്പിൽ പോലും വ്യത്യസ്തതകൊണ്ട് ശ്രദ്ധയാകർഷിക്കുകയും വില കൂട്ടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി അവതരിപ്പിച്ചിരിക്കുകയാണ് ദുബായിലെ ജൂലിത് കഫേ.

3600 ദിർഹം അതായത് 87,000 രൂപയാണ് ഈ ഒരു കോഫിയുടെ വില. കടയുടെ ആഡംബരമോ അത് നൽകുന്ന കപ്പിന്റെ മൂല്യമോ അല്ല കോഫിയുടെ ഉയർന്ന വിലയ്ക്ക് കാരണം. കാപ്പിക്കുരുവിന്റെ സവിശേഷത മൂലമാണ് കോഫിയുടെ വില കൂട്ടാൻ കാരണം. പനാമയിൽ നിന്നുള്ള പ്രീമിയം കാപ്പിക്കുരുവാണ് നിഡോ 7 ഗെയ്ഷ. ഉയർന്ന ഗുണമേന്മയിലുള്ള വളരെ ചെറിയ അളവിൽ മാത്രം ലഭ്യമായ വിലയേറിയ കാപ്പിക്കുരുവാണിത്. ഇതാണ് വ്യത്യസ്തമായ ഈ കോഫിയിൽ ഉപയോഗിക്കുന്നത്.

ബാരു പർവതത്തിന്റെ ചരിവുകളിലാണ് ഈ അപൂർവ പനാമൻ കാപ്പിക്കുരു കാണപ്പെടുന്നത്. സാധാരണ കോഫിയിൽ നിന്ന് വ്യത്യസ്തമായി ജാസ്മിന്‍, സിട്രസ്, തേന്‍, സ്‌റ്റോണ്‍ ഫ്രൂട്ട് എന്നിവയുടെയെല്ലാം രുചി ഈ കോഫിയിലുണ്ട്. എത്യോപ്യയില്‍ വേരുകളുള്ള ഈ കാപ്പിക്കുരു 1930 കളില്‍ കോസ്റ്ററിക്കയിലേക്കും പിന്നീട് പനാമയിലേക്കും എത്തുകയായിരുന്നു. ഒറ്റയടിക്ക് വിഴുങ്ങാതെ പകരം വളരെ പതിയെ ആസ്വദിച്ച് രുചിയറിഞ്ഞ് വേണം ഈ കോഫി കുടിയ്‌ക്കേണ്ടത്. ലോകത്തിന്റെ വിവിധ കോണുകളിൽൽ നിന്നും നിരവധി പേരാണ് കോഫി കുടിക്കാൻ ജൂലിത് കഫേയിലേക്ക് എത്തുന്നത്.


Read Previous

വാട്‌സാപ്പിന്റെ എതിരാളി ദേ പോയി താഴെ,​ ഗൂഗിൾ പ്ളേയിലടക്കം റാങ്കിംഗിൽ പിന്നിലായി അരട്ടൈ

Read Next

ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ്, പോളിങ്, 64.6 ശതമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »