Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ ബിജെപിക്ക് എതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ടുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്‌തെന്നാണ് പുതിയ ആരോപണം. ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെ ടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആക്ഷേപം.

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തതായി എനിക്ക് മനസ്സിലായെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എന്നാല്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ല. ഹരിയാനയിലെ 2 കോടി വോട്ടര്‍മാരില്‍ 29 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് മോഷണം നടന്നതിന് തെളിവുകള്‍ ഹാജരാക്കിയ തായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


Read Previous

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

Read Next

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »