Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിസ പുതുക്കണോ ?, എന്നാൽ ട്രാഫിക് പിഴകൾ ആദ്യം അടയ്ക്കണം; പുതിയ സംവിധാനം നടപ്പിലാക്കി ദുബൈ


ദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാതെ ഇനി മുതൽ വിസ പുതുക്കാൻ കഴിയില്ല. പുതിയ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുമുമ്പ് അല്ലെങ്കിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) അറിയിച്ചു.

ജനങ്ങളെ നിയന്ത്രിക്കാനുള്ള ലക്ഷ്യമല്ല ഇതിന് പിന്നിൽ മറിച്ച്, പിഴകൾ അടയ്ക്കാൻ അവരെ ഓർമ്മപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കേസിന്റെയും സാഹചര്യങ്ങൾ പരിഗണിച്ച് ഇളവുകൾ നൽകും.” എന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പുതിയ സംവിധാനമനുസരിച്ച് വിസ പുതുക്കൽ പൂർണ്ണമായി തടയുന്നില്ല. പകരം അപേക്ഷകർക്ക് മുഴുവൻ പിഴത്തുകയോ അല്ലെങ്കിൽ തവണകളായോ അടച്ച് വിസ സംബന്ധമായ ഇടപാടുകൾ പൂർത്തിയാക്കാനുള്ള അവസരം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അപേക്ഷകർ ബന്ധപ്പെട്ട വകുപ്പുകളിൽ എത്തുമ്പോൾ പണമടയ്ക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം നൽകുകയും പണം ഘട്ടംഘട്ടമായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കും. നിലവിൽ ഈ സംവിധാനം പ്രാഥമികമായ ഘട്ടത്തിലാണ്, രാജ്യത്തെ ജി ഡി ആർ എഫ് എയുടെ എല്ലാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടില്ല എന്നും ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.


Read Previous

ഡിഎൻഎ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു

Read Next

ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ’, ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »