Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ട് മോഷണം; തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നടന്ന വോട്ട് കൊള്ളയുടെ കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കര്‍ണാടകയിലും ഹരിയാനയിലും മാത്രമല്ല, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സമാനമായ വോട്ട് മോഷണം നടന്നിട്ടുണ്ട്. ഹരിയാനയിലെ വോട്ട് മോഷണത്തെക്കുറിച്ചുള്ള ഡാറ്റ കണ്ടപ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഇതേ കാര്യം ചെയ്തിട്ടുണ്ടെന്ന് മനസിലായി.

തങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ട്. അവ ഓരോന്നായി പുറത്തു വിടും. കുറച്ച് മാത്രമെ ഇപ്പോള്‍ കാണിച്ചിട്ടുള്ളൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മധ്യപ്രദേശിലെ നര്‍മ്മദാപുരം ജില്ലയിലെ പച്മറിയിലെ പാര്‍ട്ടി ജില്ലാ, നഗര പ്രസിഡന്റുമാര്‍ക്കുള്ള പരിശീലന ക്യാമ്പില്‍ പ്രസംഗിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

‘ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ആക്രമണമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോഡി, അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ഇതില്‍ നേരിട്ട് പങ്കാളികളാണ്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച് ഈ ആളുകള്‍ ഭാരത മാതാവിനെ നശിപ്പിക്കുകയാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.


Read Previous

തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

Read Next

കുട്ടികള്‍ക്ക് നിലത്ത് കടലാസില്‍ ഉച്ചഭക്ഷണം നല്‍കിയ സംഭവം; പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »