Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബർ സുരക്ഷ; പൊതു ജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം, അര ലക്ഷം റിയാൽ പാരിതോഷികമെന്ന് സൗദി


റിയാദ്: സൈബർ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൈബർസെക്യൂരിറ്റി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുത്തുന്നവർക്ക് അമ്പതി നായിരം റിയാൽ പാരിതോഷികം നൽകും. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി മന്ത്രാലയമാണ് സൈബർ സുരക്ഷ ഉറപ്പാക്കാനായി പൊതു ജനങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി തയ്യാറാക്കിയത്.

ഇതിനായി മന്ത്രാലയം മൂന്നംഗ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ വിലയിരുത്തുക, പാരിതോഷികം നൽകേണ്ട കാര്യത്തിൽ തീരുമാനമെടുക്കുക, പാരിതോഷിക തുക നിർണയിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ കമ്മിറ്റി തീരുമാനിക്കും.

ലൈസൻസില്ലാത്ത വ്യക്തികൾ സൈബർ സുരക്ഷ ഓപറേഷനുകൾ നടത്തുക, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ നിയന്ത്രണങ്ങൾ എന്നിവ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന സൈബർ കുറ്റകൃത്യങ്ങൾ. ഇവ റിപ്പോർട്ട്​ ചെയ്യുന്നതിനാണ്​ സമ്മാനം ലഭിക്കുന്നത്.

അതോറിറ്റി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുക,തെറ്റിദ്ധരിപ്പിക്കുക, അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി ഉപകരണങ്ങൾ കൈവശം വയ്ക്കുക, വിൽക്കുക, ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി ചെയ്യുക എന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരും.

ഇത്തരം കൂറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തി അതോറിറ്റിയിലെ ജീവനക്കാരനോ, അയാളുടെ പങ്കാളിയോ, ബന്ധുവോ ആണെകിൽ പാരിതോഷികം ലഭിക്കില്ല എന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Read Previous

കോഴിക്കോട് അങ്കം കുറിച്ച് കോണ്‍ഗ്രസ്, 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് വരുമെന്ന് ചെന്നിത്തല

Read Next

കമ്പനി പ്രതിസന്ധിയില്‍, എന്നിട്ടും ജീവനക്കാർക്ക് ശമ്പളം കിട്ടി; സൗദി അറേബ്യയുടെ ഇൻഷുറൻസ് പദ്ധതി വിജയകരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »