Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീട്ടിൽ ചെമ്പരത്തിപ്പൂവ് ഉണ്ടോ? 10 മിനിട്ടിൽ കിടിലൻ ഹൽവ റെഡി,​ ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ


ഹൽവ പ്രേമികളാണോ നിങ്ങൾ? എങ്കിൽ ഒരു തവണയെങ്കിലും ചെമ്പരത്തിപ്പൂവ് ഹൽവ ട്രെെ ചെയ്യണം. വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ ചെമ്പരത്തിപ്പൂവ് ഹൽവ ഉണ്ടാകാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. ചെമ്പരത്തിപ്പൂവ്
  2. നെയ്യ്
  3. പഞ്ചസാര
  4. ബദാം / കപ്പലണ്ടി
  5. നാരങ്ങ
  6. കോൺഫ്ലവർ പൗഡർ
  7. ഏലക്കപ്പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം 10 -12 ചെമ്പരത്തിപ്പൂവ് (അഞ്ച് ഇതളുള്ള ചെമ്പരത്തിപ്പൂവ് വേണം എടുക്കാൻ ) എടുക്കുക. ശേഷം അതിലെ ഇതളുകൾ മാത്രം എടുത്ത് നല്ലപോലെ കഴുകുക. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ചശേഷം അത് നല്ലപോലെ തിളപ്പിക്കണം. തിളച്ച വെള്ളത്തിൽ നേരത്തെ കഴുകിവച്ച ചെമ്പരത്തിയുടെ ഇതൾ ഇട്ട് കൊടുക്കുക. വീണ്ടും വെള്ളം തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറുമ്പോൾ ഇത് അരിച്ച് തണുക്കാൻ വയ്ക്കുക.

ഇനി ഒരു പാത്രത്തിൽ അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ കലക്കിയെടുക്കാം. ഇനി ചൂട് മാറിയ ചെമ്പരത്തി വെള്ളത്തിൽ അരമുറിയുടെ നാരങ്ങ നീര് കൂടി ചേർക്കണം. ഇതിലേക്ക് കോൺഫ്ലവർ പൗഡർ കലക്കിയ മിശ്രിതം കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഇനി ഇവ കുറഞ്ഞ തീയിൽ നല്ലപോലെ ഇളക്കുക.

ഈ മിശ്രിതം ഒന്ന് കുറുകി വരുമ്പോൾ ആവശ്യത്തിന് പ‌ഞ്ചാരയും നെയ്യും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കാം. അരസ്പൂൺ ഏലക്കപ്പൊടിയും ബദാം കൂടി പൊടിച്ച് ചേർക്കുക (ബദാം ഇല്ലെങ്കിൽ കപ്പലണ്ടി). നല്ലപോലെ കുറുകി ചട്ടിയിൽ നിന്ന് വിട്ട് വരുമ്പോൾ വട്ടപാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ചശേഷം ഈ മിശ്രിതം അതിൽ ഒഴിക്കുക. ചൂട് മാറിയശേഷം പാത്രത്തിൽ നിന്ന് എടുത്ത് കട്ട് ചെയ്ത് കഴിക്കാം. ​


Read Previous

ഇടയ്ക്കൊക്കെ മരങ്ങൾക്ക് അരികിലൂടെ നടക്കുന്നതും ഇരിക്കുന്നതും നല്ലത്,​ ആയുസ് വർദ്ധിക്കുന്നത് അടക്കം ഒട്ടേറെ ഗുണങ്ങൾ

Read Next

ഇന്ത്യയിൽ വനിതകളുടെ ഭീകര സംഘടന സ്ഥാപിക്കാനുള്ള ചുമതല; അറസ്റ്റിലായ വനിതാ ഡോക്‌ടറുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »