Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനിച്ചതും ജീവിക്കുന്നതും ഇവിടെ, സ്ഥാനാര്‍ഥിയായപ്പോള്‍ പ്രശ്നം, മാനസികമായി തളര്‍ത്താന്‍ ശ്രമം’


തിരുവനന്തപുരം: സ്ഥിരതാമസമുള്ള വിലാസത്തില്‍ അല്ല വോട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം ആണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാന ത്തില്‍ വൈഷ്ണ സുരേഷ് ഹിയറിങ്ങിന് ഹാജരായി. അന്തിമ വോട്ടര്‍പട്ടിക വരെ കാത്തിരിക്കാന്‍ ഹിയറിങ്ങിന് ശേഷം അധികൃതര്‍ നിര്‍ദേശിച്ചു.

വോട്ട് കണ്‍ഫേം ചെയ്യാന്‍ വേണ്ടി 14-ാം തീയതി വരെ കാത്തിരിക്കാനാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് ഹിയറിങ്ങിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. ഓള്‍റെഡി ലിസ്റ്റിലുള്ള വോട്ടാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വോട്ടു ഉറപ്പാക്കാന്‍ വേണ്ടി 14 വരെ കാത്തിരിക്കണമെ ന്നാണ് പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വൈഷ്ണ പറയുന്നു.

സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാനസികമായി തളര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തന്റെ അച്ഛനും താനുമെല്ലാം ജനിച്ചതും ജീവിക്കുന്നതും ഇതേ വാര്‍ഡില്‍ തന്നെയാണ്. ഇവിടെത്തന്നെ യാണ് വോട്ടു ചെയ്തു വരുന്നതും. സ്ഥാനാര്‍ത്ഥി ആയപ്പോഴാണ് അവര്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. രാഷ്ട്രീയ വേട്ടയാടലാണെന്നും വൈഷ്ണ സുരേഷ് ആരോപിക്കുന്നു.

തിരുവനന്തപുരത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന വാര്‍ഡായി മുട്ടട ഡിവിഷന്‍ മാറിയിരുന്നു. സിപിഎമ്മിന്റെ മുന്‍ കൗണ്‍സിലര്‍ അംശു വാമദേവനെതിരെ, 24 കാരിയും കെഎസ് യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായ വൈഷ്ണ സുരേഷ് മത്സര രംഗത്തെത്തിയ തോടെയാണ് പോരാട്ടം ശ്രദ്ധേയമായത്.

കഴിഞ്ഞ ദിവസമാണ് സിപിഎം വൈഷ്ണയ്‌ക്കെതിരെ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്. വൈഷ്ണ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തല്ല വോട്ടുള്ളതെന്നാണ് പരാതിയില്‍ പറയുന്നത്. വൈഷ്ണ താമസിക്കുന്നത് അമ്പലമുക്കിലാണെന്നും, എന്നാല്‍ വോട്ടുള്ളത് മുട്ടടയിലുമാണ്. അതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേരു നീക്കം ചെയ്യണമെന്നാണ് സിപിഎം പരാതിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വരെ മുട്ടടയിലാണ് വോട്ടു ചെയ്തതെന്നാണ് വൈഷ്ണ സുരേഷ് പറയുന്നത്.


Read Previous

‘ഭ്രാന്തവും അടിസ്ഥാന രഹിതവും…’, സത്യമെന്തെന്ന് ലോകത്തിന് അറിയാം; ഇസ്ലാമാബാദ് സ്‌ഫോടനത്തില്‍ പാക് പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ

Read Next

സ്‌നേഹം പ്രകടിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി, തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു’; കോട്ടയത്ത് യുവതിക്ക് ക്രൂരമര്‍ദ്ദനം, ഭര്‍ത്താവ് ഒളിവില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »