Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പനിക്കള്ളന്മാർക്ക് പിടി വീഴും, സ്കൂളിൽ പോയില്ലെങ്കിൽ ‘ഇരട്ട അവധി’ രേഖപ്പെടുത്തും; പരീക്ഷ എഴുതാൻ അനുവദിക്കില്ല; കർശന നടപടിയുമായി യു എ ഇ


ദുബൈ: രാജ്യത്തെ പബ്ലിക് സ്കൂളുകളിൽ ‘ഡബിൾ ആബ്സൻസ്’ (Double Absence) രീതി നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യായന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെയാണ് ഹാജർ നിയമങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. നവംബർ 20 മുതൽ ആണ് സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിദ്യാർഥികൾ മനപ്പൂർവം അവധി എടുക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിച്ചു.

നവംബർ 10 മുതൽ 19 വരെ വിദ്യാർത്ഥികൾ മതിയായ കാരണമില്ലാതെ അവധിയെടുത്താൽ ഒരു ദിവസത്തെ അവധി രണ്ട് ദിവസമായി രേഖപ്പെടുത്തും. അവധിയുടെ എണ്ണം വർധിച്ചാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കുട്ടിക്ക് അനുമതി ലഭിക്കില്ല. ഇതൊഴിവാക്കാനായി രക്ഷിതാക്കൾ മുൻകൈ എടുത്തു കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണമെന്ന് അധികൃതർ നിർദേശം നൽകി.

പരീക്ഷയ്ക്ക് മുൻപുള്ള 10 ദിവസം പ്രധാന വിഷയങ്ങളുടെ റിവിഷൻ, മുൻ പരീക്ഷാ ചോദ്യപേപ്പറുകൾ പരിഹരിക്കൽ തുടങ്ങിയ അക്കാദമിക് പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് പരീക്ഷയെ നേരിടാനുള്ള വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങളോ അടിയന്തര സാഹചര്യങ്ങളോ കാരണം വിദ്യാർത്ഥികൾ അവധിയെടുത്താൽ ആ വിവരം സ്കൂളിനെ അറിയിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സമർപ്പിച്ചാൽ ‘ഡബിൾ ആബ്സൻസ്’ നടപടിയിൽ നിന്നും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.


Read Previous

ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെ, അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക – ഐസിഎഫ്

Read Next

ഉന്നമിട്ടത് സ്‌ഫോടന പരമ്പരകള്‍ക്ക്; 32 വാഹനങ്ങള്‍ ആക്രമണത്തിന് സജ്ജമാക്കാന്‍ പദ്ധതിയിട്ടു, സ്‌ഫോടക വസ്തു നിര്‍മ്മിക്കാന്‍ 2000 കിലോ എന്‍പികെ വളം വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »