Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എനിക്ക് അവനെ വേണ്ട, അനുജൻ ഉണ്ടായതറിഞ്ഞ് ചൂടായി പെൺകുട്ടി; ഇതായിരുന്നു അമ്മയുടെ മറുപടി


കുട്ടികളുടെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ ചിലത് സഹോദരങ്ങളോട് അവർ സ്‌നേഹം പ്രകടിപ്പിക്കുന്നതാകാം. മറ്റുചിലത് പരസ്പരം പോരടിക്കുന്നതുമാകാം. അത്തരത്തിൽ ഒരു കൊച്ചു കുറുമ്പിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

അമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിഞ്ഞതോടെ പെൺകുട്ടിയുടെ മുഖം മാറി. ആശുപത്രിയിൽവച്ച് ദേഷ്യത്തോടെ മുഖം ചുളിക്കുകയാണ് പെൺകുട്ടി. ഇതുകണ്ട് മോൾക്ക് എന്ത് പറ്റിയെന്ന് അമ്മ ചോദിക്കുന്നു. എന്തിനാണ് അവനെ പ്രസവിച്ചത്, എനിക്ക് അവനെ വേണ്ടെന്ന് കുട്ടി മറുപടി നൽകി.

ഇതുകേട്ടതും മകളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ് അമ്മ. ‘പക്ഷേ അവനെ നോക്കൂ, അവൻ വളരെ ഭംഗിയുള്ളവനാണ്”എന്ന് അമ്മ പറയുമ്പോൾ അല്ല താനാണ് കൂടുതൽ ഭംഗിയെന്ന് കുട്ടി ദേഷ്യത്തോടെ പറഞ്ഞു. ഒടുവിൽ അമ്മയ്ക്ക് പെൺകുട്ടിയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു, ‘ശരി, നീയാണ് ഏറ്റവും ഭംഗിയുള്ളവൾ’- എന്ന് മറുപടി നൽകി. അപ്പോൾ കുട്ടിയുടെ മുഖത്തൊരു ചെറുപുഞ്ചിരി കാണാം.


സോഷ്യൽ മീഡിയയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടെന്നുതന്നെ വൈറലാകുകയും ചെയ്തു. രണ്ടാമതൊരു കുഞ്ഞ് വരുമ്പോൾ മാതാപിതാക്കൾക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞുപോകുമോയെന്ന് പല കുട്ടികളും ചിന്തിക്കാറുണ്ട്. അത്തരമൊരു ചിന്തയിൽ നിന്നാണ് അനുജനെയോ അനുജത്തിയെയോ ശത്രുതാ മനോഭാവത്തോടുകൂടി കാണുന്നതെന്നും അവരെ സ്നേഹത്തോടെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടതെന്നും നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്.


Read Previous

വിളവിറക്കി ആറുമാസം കഴിയുമ്പോൾ മൂന്നുമടങ്ങ് ലാഭം, ഒരുചാക്ക് വിത്തിന് വില 3200 രൂപ

Read Next

വെറും രണ്ട് ഇല മതി; ഇത്രമാത്രം ചെയ്‌താൽ നരച്ചമുടിയെല്ലാം കറുപ്പാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »