ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കിടപ്പ് രോഗികൾക്ക് കേളി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തുറിയാദ് : ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കേളി കലാ സാംസ്കാരിക വേദിയുടെ ഹൃദയപൂർവ്വം കേളി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ മൂന്നാം വാഡിൽ കഴിയുന്ന അന്പ തോളം കിടപ്പ് രോഗികളുടെ കുടുംബങ്ങൾക്കാണ് പാലിയേറ്റീവ് കെയര്‍ പ്രവര് ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്.

മൂന്നാം വാര്‍ഡ് തയ്യില്‍ ജങ്ഷന് സമീപം നടന്ന വിതരണ ചടങ്ങ് സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ് ഉത്ഘാടനം ചെയ്തു. പല്ലന ലോക്കല്‍ സെക്രട്ടറി സുനു ശ്രീധരന്, ലോക്കല്‍ കമ്മിറ്റി അംഗവും മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഓമനകുട്ടന്‍, രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി മായ, നാലാം വാര്‍ഡ് സ്ഥാനര്‍ഥി സുജിത്ത്, ബ്രാഞ്ച് സെക്രട്ടറി ബിജുകുട്ടൻ എന്നിവര്‍ സന്നിഹിതരായി രുന്നു. ലോക്കല്‍ കമ്മിറ്റി അംഗവും കേളി മുൻ രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദൻ സ്വാഗതവും മുന്‍ പഞ്ചായത്ത് അംഗം ഡി ശശി നന്ദിയും പറഞ്ഞു.
