ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ്


കോട്ടയം: ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീ​ഗിനു മത്സരിക്കാൻ ആദ്യമായി സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനം. യുഡിഎഫ് കോട്ടയം ജില്ലാ നേതൃ യോ​ഗത്തിലാണ് തീരുമാനം. ഏത് സീറ്റിലാണ് ലീ​ഗ് മത്സരിക്കുന്നതെന്നു രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.’

ഇതാദ്യമായാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീ​ഗിനു മത്സരിക്കാൻ സീറ്റ് കിട്ടുന്നത്. സീറ്റിനായി ലീ​ഗ് നേതൃത്വം സമ്മർദ്ദം ശക്തമാക്കിയിരുന്നു. ആകെ 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തിൽ കോൺ​ഗ്രസ് 14, കേരള കോൺ​ഗ്രസ് ജോസഫ് 8, ലീ​ഗ് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്.


Read Previous

കൃത്രിമങ്ങളിലൂടെ നേടിയ വിജയം, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം

Read Next

ജമ്മു കാശ്‌മീരിലെ പൊലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 പേർ മരിച്ചു, 20പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »