Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആദ്യകാലത്തെ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണ ഇപ്പോഴുമുണ്ടോ?; കോണ്‍ഗ്രസിലേക്കു പോകുമെന്ന പ്രചാരണം തെറ്റ്’


തിരുവനന്തപുരം: ആദ്യകാലത്തെ പോലെ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോ യെന്ന് വിലയിരുത്തണമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വര്‍ഗീയപാര്‍ട്ടിക ള്‍ക്കു പിറകെ ഒരു വിഭാഗം ജനം പോകാനുണ്ടായ സാഹചര്യം പഠിക്കണം. ഒരു പാര്‍ട്ടിയില്‍ നിന്നു കൊണ്ട് ആ പാര്‍ട്ടിയുടെ സമീപനത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ശശി തരൂരിനെ ലക്ഷ്യമിട്ട് സുധാകരന്‍ പറഞ്ഞു. നെഹ്‌റു സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മാനവികത നടപ്പാകാതിരിക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ല. ഐക്യരാഷ്ട്രസംഘടനയില്‍ ജോലി ചെയ്‌തെന്ന കാരണം കൊണ്ട് ഒരാള്‍ രാഷ്ട്രതന്ത്രജ്ഞ നാകില്ല. അങ്ങനെയുള്ളവരെ ഉദ്യോഗസ്ഥരെന്നാണു വിളിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസിലേക്കു പോകുമെന്ന പ്രചാരണം ശരിയല്ലെന്നും ഒരാളുടെ രാഷ്ട്രീയം പെട്ടെന്ന് അലിഞ്ഞു പോകുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. താനും ഹസനും തമ്മില്‍ സംസാരിച്ചാല്‍ ഉടന്‍ താന്‍ കോണ്‍ഗ്രസിലേക്കു പോകുമെന്നു ധരിക്കരുത്. തങ്ങളുടെ സെമിനാ റിന് ഹസന്‍ വന്നാല്‍ ഉടന്‍ അദ്ദേഹം കമ്യൂണിസ്റ്റാകുമോ? മുന്‍പ് താന്‍ ബിജെപിയിലേക്കു പോകുമെന്നാ യിരുന്നു പ്രചാരണമെന്നും അദ്ദേഹം പരിഹസിച്ചു.


Read Previous

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ ട്രാന്‍സ്ജന്‍ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

Read Next

വീട്ടിലെ ഫ്യൂസ് ഊരിയതില്‍ പക; 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »