ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ശാസ്ത്രാഭിരുചിയും സാങ്കേതിക മികവും വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചുവരുന്ന അലിഫ് എക്സ്പോ സമാപിച്ചു. ‘എക്സ്പിരി മെന്റൽ 25’ എന്ന പേരിൽ സയൻസ് എക്സ്പോയും ‘ബൈറ്റ്ബാഷ്, എന്ന നാമത്തിൽ ഡിജിറ്റൽ ഫെസ്റ്റും വൈവിധ്യമാർന്ന കലാവിഷ്കാരങ്ങൾ നിറഞ്ഞ ആർട്ട് ഗാലറിയും ചേർന്നതായിരുന്നു അലിഫ് എക്സ്പോ ’25.

പ്രോജക്ടുകളിലെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അലിഫ് എക്സ്പോ ശ്രദ്ധേയമായി. ‘എക്സ്പിരിമെന്റൽ 25’ കിംഗ് സൗദി യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസർ സയ്യിദ് ഫാറൂഖ് ആദിൽ ഉദ്ഘാടനം ചെയ്തു. ‘ബൈറ്റ് ബാഷ്’ ടെക്പ്രോക്സിമ എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ് സലീം അബ്ദുറഹ്മാനും ആർട്ട് ഗാലറി ഓറക്ക്ൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി ഡയറക്ടർ മുഹമ്മദ് അഹ്മദും ഉദ്ഘാടനം ചെയ്തു.
ജലസേചന പദ്ധതികൾ, സോളാർ, ബഹിരാകാശ ഗവേഷണം, ചാന്ദ്രയാൻ തുടങ്ങിയ പ്രോജക്ടുകൾ ഏറെ കൗതുകമുണർത്തി.സാങ്കേതിക രംഗത്തെ ത്വരിത ഗതിയിലുള്ള വളർച്ചയെ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ കാഴ്ചകളാണ് ഡിജിറ്റൽ ഫെസ്റ്റിലൊരുക്കിയത്.വിഷ്വൽ കോഡിംഗ്, റോബോട്ടിക്സ്, ഗെയിംസ്, ഡോക്യുമെൻ്ററി പ്രസന്റേഷൻ, വെബ് ഡിസൈനിങ്, എ ഐ തുടങ്ങിയവ ഉൾപ്പെടെ ഇരുനൂറ്റി അമ്പതോളം പ്രോജക്റ്റുകളാണ് അലിഫ് എക്സ്പോയിൽ പ്രദർശനത്തിനുണ്ടായിരുന്നത്.
പരിപാടിക്ക് നേതൃത്വം നൽകിയ മുഹമ്മദ് നിസാമുദ്ദീൻ, ആയിഷ ബാനു, സുമയ്യ ശമീർ (ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ്), മുഹമ്മദ് രിഫാദ്, ജുമൈല ബഷീർ(ഡിപ്പാർട്ട്മെൻറ് ഓഫ് ഐ ടി), ഉഷ (ഡിപ്പാർട്ട്മെൻറ് ഓഫ് ആർട്ട് ആൻ്റ് ക്രാഫ്റ്റ്) എന്നിവരെ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
