Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എറണാകുളം – ബംഗളൂരു വന്ദേഭാരതിലെ യാത്ര പൊളിച്ചു; വെെറലായി യുവാവിന്റെ അനുഭവം, വീഡിയോ


അടുത്തിടെയാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. എറണാകുളം-ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ ഓടുന്നത്. ഈ റൂട്ടിലെ സാധാരണ ട്രെയിൻ സർവീസുകളെ അപേക്ഷിച്ച് രണ്ടര മണിക്കൂർ സമയം വന്ദേഭാരതിലൂടെ ലാഭിക്കാം.

ഇപ്പോഴിതാ മൂന്നാം വന്ദേഭാരതിനെക്കുറിച്ച് ഒരു മലയാളി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലുള്ള പച്ചപ്പുനിറഞ്ഞ കുന്നുകളിലൂടെ ട്രെയിൻ കടന്നുപോകുമ്പോളുള്ള ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

‘നല്ല ഭക്ഷണം,​ വൃത്തിയുള്ള കോച്ചുകൾ,​ പുറത്തെ പച്ചപ്പ് നിറഞ്ഞ മലനിരകൾ… ഇവ എല്ലാം ഒരേ സമയം കാണുമ്പോൾ ഒരു വേൾഡ് ക്ലാസ് യാത്രപോലെയാണ് തോന്നുത്തത്. മോദിയുടെ കാലഘട്ടത്തിലെ ട്രെയിനുകൾ എങ്ങനെയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് എറണാകുളം – ബംഗളൂരു വന്ദേഭാരത്’- വീഡിയോയിൽ കുറിച്ചു. അനൂപ് ആന്റണി ജോസഫ് എന്ന എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വന്ദേഭാരതിന്റെ ഏറ്റവും നല്ല യാത്ര അനുഭവിക്കണമെങ്കിൽ കേരളത്തിൽ തന്നെ വരണമെന്നാണ് ഒരാൾ കുറിച്ചത്. റെയിൽവേ ട്രാക്കുകളുടെ അരികിലെ മാലിന്യത്തിന്റെ അളവ് ആരും ശ്രദ്ധിക്കുന്നില്ലെയെന്നും പലരും ചോദിക്കുന്നു.


Read Previous

‘അവർ ഉയരുകയാണ്’; മാജിക് പ്ലാനറ്റിലെത്തുന്നവർക്ക് മനം നിറയുന്ന കാഴ്ച, ‘അപ് കഫേ’യിലെ വിശേഷങ്ങൾ

Read Next

വർക്കല കസ്റ്റഡി  മർദനം; പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, ഉത്തരവിറക്കി മനുഷ്യാവകാശ  കമ്മീഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »