Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർക്കല കസ്റ്റഡി  മർദനം; പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, ഉത്തരവിറക്കി മനുഷ്യാവകാശ  കമ്മീഷൻ


തിരുവനന്തപുരം: വർക്കല കസ്റ്റഡി മർദ്ദനത്തിൽ പരാതിക്കാരന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വർക്കല എസ്ഐ പി ആർ രാഹുലിന് എതിരായ പരാതിയിലാണ് നടപടി. കൊല്ലം ചാത്തന്നൂർ സ്വ‌ദേശിയും നിർമാണതൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

2022ലാണ് കേസിനാസ്പദമായ സംഭവം. വർക്കല സ്റ്റേഷനിലെ എസ്ഐ പി ആർ രാഹുൽ സുരേഷിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതിയിലുള്ളത്. മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ സുരേഷിനെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. തുടർന്ന് സുരേഷിനെ മണിക്കൂറുകളോളം സ്റ്റേഷനിൽ വച്ച് ഉപദ്രവിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പിന്നീട് വിട്ടയക്കുകയായിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷനെ സുരേഷ് സമീപിക്കുകയായിരുന്നു. വിശദമായ വാദം കേട്ടതിന് ശേഷം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെയാണ് ഉത്തരവ്. പിഴ എസ് ഐയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണമെന്നും രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ എട്ടു ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ എസ് പി ആണ് അന്വേഷണം നടത്തുന്നത്.


Read Previous

എറണാകുളം – ബംഗളൂരു വന്ദേഭാരതിലെ യാത്ര പൊളിച്ചു; വെെറലായി യുവാവിന്റെ അനുഭവം, വീഡിയോ

Read Next

സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി പ്രവർത്തക നെടുമങ്ങാട് നഗരസഭയിൽ മത്സരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »